India

ഇന്ത്യയില്‍ അല്‍ ക്വയ്ദയുടെ പരിശീലന ക്യാമ്പ് പ്രവര്‍ത്തിക്കുന്നു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ഭീകരസംഘടനയായ അല്‍ ക്വയ്ദയുടെ പരിശീലന ക്യാമ്പ് പ്രവര്‍ത്തിക്കുന്നതായി ഡല്‍ഹി പോലീസ്. ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി സംശയിക്കുന്ന മൌലാന അബ്ദുല്‍ റഹ്മാന്‍ കാസ്മിയാണ് വനപ്രദേശങ്ങളില്‍ എവിടെയോ പരിശീലന ക്യാമ്പ് സജ്ജമാക്കിയതെന്നും പോലീസ് കോടതിക്ക് മുമ്പാകെ വ്യക്തമാക്കി. കാസ്മിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പരിശീലന ക്യാമ്പ് എവിടെയെന്നു ഉടന്‍ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ പിടിയിലായ കാസ്മിയുടെ കേസിന്റെ അന്വേഷണം നീട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് പോലീസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഭീകര സംഘടനങ്ങള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില്‍ കാസ്മിക്കുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ജാര്‍ഖണ്ഡ് പോലീസ് അറസ്റ് ചെയ്തവരില്‍ നിന്നു ലഭിച്ചേക്കുമെന്നും പോലീസ് അറിയിച്ചു. ഹര്‍ജിയില്‍ വാദം കേട്ട കോടതി അന്വേഷണ കാലയളവ് ജൂണ്‍ 10 വരെ നീട്ടി നല്‍കി.

shortlink

Post Your Comments


Back to top button