NewsInternational

ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കിയത് പോലീസുകാരന്

ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ പ്രവൃത്തി പോലെ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചതിന് ഭാര്യയ്ക്കെതിരേ കേസ്. യുബര്‍ ടാക്സി ഡ്രൈവറായ ഭര്‍ത്താവിനെ കൊല്ലാന്‍ പോലീസുകാരന് ക്വട്ടേഷന്‍ കൊടുത്ത ന്യൂര്‍ട്ടന്‍ ടേയ്ക്കര്‍ എന്ന 28 കാരിയെയാണ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. വാടക കൊലയാളിയായ പോലീസുകാരന് 5000 പൗണ്ടായിരുന്നു ഇവര്‍ വാഗദ്ാനം ചെയ്തത്.

യുബര്‍ ഡ്രൈവറായ എര്‍കാന്‍ അകാനെ കൊല്ലാന്‍ ജോണ്‍ എന്ന പോലീസുകാരനായിരുന്നു ക്വട്ടേഷന്‍. തീവ്രവാദികള്‍ കൊന്നത് പോലെ തോന്നുന്ന രീതിയില്‍ കൃത്യം നടത്താന്‍ 1000 പൗണ്ട് അഡ്വാന്‍സും നല്‍കി. പണി കഴിഞ്ഞ് ബാക്കി 4000 പൗണ്ട് നല്‍കാമെന്നും പറഞ്ഞു. ജോണ്‍ എന്ന് മാത്രം പേര് നല്‍കിയരിക്കുന്ന പോലീസുകാരനോട് യുബര്‍ ടാക്സി ഡ്രൈവറെ കുത്തിക്കൊന്ന ശേഷം ഇസ്ലാമിക് സ്‌റ്റേറ്റ് നടപ്പാക്കിയത് എന്ന രീതിയില്‍ കഴുത്തറുക്കാനായിരുന്നു ഇവര്‍ നിര്‍ദേശിച്ചെന്നാണ് ആരോപണം.

കൃത്യം മറയ്ക്കാനായി കാറില്‍ ഐ.എസ്.ഐ.എസ് എന്ന് പതിക്കാനും ആവശ്യപ്പെട്ടു. കൊല നടത്താന്‍ ആപ്പിള്‍ ഐഫോണിലെ ‘ഫൈന്‍ഡ് മൈ ഐഫോണ്‍’ ആപ്പ് വഴി ഭര്‍ത്താവ് നില്‍ക്കുന്നിടം കണ്ടെത്താനായി ഐ ഫോണിന്റെ പാസ്വേഡും കണ്ടെത്താന്‍ ചിത്രവും കാറിന്റെ നമ്പറും നല്‍കി. ഭര്‍ത്താവ് ജോലി ചെയ്യുന്നിടത് മോഷണം നടക്കുന്നതിനിടയില്‍ കുത്തേറ്റു മരിച്ചു എന്ന നിലയിലായിരിക്കണം കൃത്യം നടത്താനുള്ള പദ്ധതി ആദ്യം അംഗീകരിച്ച അവര്‍ എന്നാല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ചെയ്യുന്നത് പോലെ കഴുത്തറക്കുന്ന പദ്ധതിയാണ് അംഗീകരിച്ചത്.

shortlink

Post Your Comments


Back to top button