വയനാട്: നീലഗിരി ജില്ലയില്‍ ദേവര്‍ഷോലയ്ക്കടുത്ത് റോക്ക് വുഡ് എസ്റ്റേറ്റില്‍ വാച്ച്മാനെ കടുവ കൊന്നുതിന്നു. ജാര്‍ഖണ്ഡ് സ്വദേശി മെഖുവര(48)യാണ് ധാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ കാലും തലയും മാത്രമേ അവശേഷിക്കുന്നുള്ളു. എസ്റ്റേറ്റിലെ തൊഴിലാളിയായ മെഖുവര വെള്ളിയാഴ്ച രാത്രി വീടിനു പുറത്തിറങ്ങിയതാണ്.
കാണാതായ ഇയാളെ ശനിയാഴ്ച രാവിലെ എഴുമണിയോടെയാണ് എസ്റ്റേറ്റില്‍ കണ്ടെത്തിയത്. വീടിനു പുറത്ത് രക്തക്കറ കണ്ടു നടത്തിയ അന്വേഷണത്തിലാണ് ഒരു കിലോമീറ്റര്‍ അകലെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സ്ഥലത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഈ പ്രദേശത്ത് കടുവ രണ്ടു കന്നുകാലികളെ കൊന്നുതിന്നിരുന്നു.
മൃതദേഹാവശിഷ്ടങ്ങള്‍ എടുക്കാന്‍ സമ്മതിക്കാതെ തൊഴിലാളികള്‍ ഒരുമണിക്കൂറോളം തടഞ്ഞു. നീലഗിരി കലക്ടര്‍, എസ്പി ഉള്‍പ്പെടെ വന്‍ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത്. കടുവയ്ക്കായി തിരച്ചില്‍ തുടങ്ങി.
Post Your Comments