ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിങ്ങള്‍ക്ക് ഭാരതം എന്നു വിളിക്കണമെങ്കില്‍ അങ്ങനെ ആകാം. ഇന്ത്യ എന്നു വിളിക്കേണ്ടവര്‍ക്ക് അതുമാകാം എന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളിയത്.
മഹാരാഷ്ട്രയില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകന്‍ നിരഞ്ജന്‍ ഭത്വലാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക കാര്യങ്ങളില്‍ ഭാരതം എന്ന പേരാണ് സ്വീകരിക്കേണ്ടതെന്നും ഇന്ത്യ എന്നത് നിയന്ത്രിക്കേണ്ടിയിരിക്കുന്നു എന്നുമായിരുന്നു ഹര്‍ജിയിലെ വാദം.
Post Your Comments