KeralaNews

വീട്ടമ്മയും കാമുകനും ലോഡ്ജില്‍ ജീവനൊടുക്കിയ സംഭവം; നാട്ടുകാരില്‍ ചിലര്‍ ഭര്‍ത്താവിനെ വിവരമറിയിച്ചിരുന്നു

ആലപ്പുഴ: ലോഡ്ജ് മുറിയില്‍ അത്മഹത്യ ചെയ്ത വീട്ടമ്മയേയും കാമുകനേയും ചുറ്റിപ്പറ്റി കൂടുതല്‍ കഥകള്‍ പ്രചരിക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ആലപ്പുഴ കല്ലു പാലത്തിനു സമീപമുള്ള ലോഡ്ജില്‍ കൈനകരി കുപ്പപ്പുറം വിഷ്ണു സദനത്തില്‍ വിഷ്ണു (23), അയല്‍വാസിയായ വീട്ടമ്മ മൃദുല (33) എന്നിവര്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി അടുപ്പത്തിലായിരുന്ന ഇവര്‍ പട്ടണത്തില്‍ വെച്ചായിരുന്നു അധികവും കണ്ടുമുട്ടിയിരുന്നത്. പട്ടണത്തിലെ പേരുകേട്ട സ്‌കൂളില്‍ കുട്ടികളെ എത്തിക്കാന്‍ വരുന്ന വീട്ടമ്മ പിന്നീട് വൈകുന്നേരമാണ് തിരികെ പോരുന്നത്. അതുവരെ കാമുകനുമായി കറങ്ങിനടക്കുകയായിരുന്നു. ഇതിനിടയിലാണ് ലോഡ്ജ് മുറിയില്‍ സംഗമിക്കാമെന്ന് തീരുമാനിക്കുന്നത്. പിന്നീട് പലതവണ ഇവര്‍ ഇതേ ലോഡ്ജില്‍ തങ്ങിയതായി അറിയുന്നു. അതുകൊണ്ടു തന്നെയാണ് ലോഡ്ജ് ഉടമ ഇവര്‍ക്ക് മുറി അനുവദിച്ചതും. വിദേശത്തുള്ള ഭര്‍ത്താവ് പ്രതിമാസം 15,000 രൂപ വീതം വീട്ടുചെലവിലേക്ക് അയച്ചുകൊടുക്കുമായിരുന്നു. ഈ പണം കാമുകനുമായി ചുറ്റിയടിക്കാന്‍ വിനിയോഗിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പൊതുവെ ശാന്തസ്വഭാവക്കാരിയായ മൃദുല നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു. അയല്‍വാസിയായ പയ്യനും അത്രയ്ക്ക് കുഴപ്പക്കാരനല്ലായിരുന്നു. അതുകൊണ്ടു തന്നെ വീട്ടമ്മയും പയ്യനും തമ്മിലുള്ള അടുപ്പവും ഭവന സന്ദര്‍ശനവും അയല്‍ക്കാരില്‍ അത്ര സംശയം ഉണ്ടാക്കിയില്ല. ഈ സാഹചര്യം ഇരുവരും മുതലെടുക്കുകയായിരുന്നു.

നാട്ടിലെത്തിയാല്‍ ഭര്‍ത്താവ് സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കരുതിയാണ് ആത്മഹത്യയ്ക്ക് തീരുമാനിച്ചതെന്ന് ചിലര്‍ പറയുന്നു. അതേ സമയം നാട്ടുകാരില്‍ ചിലര്‍ ഭര്‍ത്താവിനെ നാട്ടിലെ വിവരങ്ങള്‍ അറിയിച്ചിരുന്നതായും പ്രചരിക്കുന്നുണ്ട്. ഭാര്യ അയല്‍വാസിയായ ചെറുപ്പക്കാരനുമായി ചുറ്റിയിക്കുന്ന വിവരങ്ങള്‍ കൂട്ടുകാരില്‍ നിന്നുമറിഞ്ഞ ഭര്‍ത്താവ് നാട്ടിലേക്ക് തിരിച്ചെന്ന വിവരമാണ് മൃദുലയ്ക്ക് അവസാനമായി ലഭിച്ചത്. ഇതറിഞ്ഞതോടെയാണ് മരിക്കുകയല്ലാതെ മറ്റുവഴികളൊന്നും തന്നെയില്ലെന്ന് തീരുമാനിച്ചത്. എന്നാല്‍ മരിച്ച ചെറുപ്പക്കാരന്റെ വീട്ടുകാര്‍ തങ്ങളുടെ മകനെ പ്രണയം നടിച്ച് വീട്ടമ്മ കീഴ്‌പ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തുണ്ട്. നാട്ടുകാരില്‍ ഭൂരിഭാഗവും ഇത് ശരിവെയ്ക്കുകയാണ്.

സൗത്ത് പോലീസ് കേസെടുത്ത് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്. വിഷ്ണുവിന്റെ മേല്‍വിലാസമാണ് ഇവര്‍ ലോഡ്ജില്‍ നല്‍കിയിരുന്നത്. യുവതിയുടെ പേരോ അഡ്രസോ നല്‍കിയതുമില്ല. പതിവ് രീതിയനുസരിച്ച് ഇവര്‍ പറഞ്ഞ അഡ്രസ് കുറിച്ചുവെച്ച ലോഡ്ജ് ഉടമ ഐഡി പ്രൂഫ് ചോദിച്ചെങ്കിലും റൂമില്‍ ബാഗ് വെച്ച ശേഷം നല്‍കാമെന്ന് അറിയിച്ചു. തുടര്‍ന്ന് റൂമിലേക്ക് പോയ ഇവര്‍ ഏറെ വൈകീട്ടും തിരികെ വരാഞ്ഞതിനെ തുടര്‍ന്ന് മൊബൈലില്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല. ഇത് തുടര്‍ന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ ഉടമ നടത്തിയ അന്വേഷണത്തനൊടുവിലാണ് ഇവര്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button