NewsIndiaUncategorized

ആധാര്‍ ഇനി ഹീറോ: എന്തിനും ഏതിനും ഒപ്പം ഉണ്ടാകും, ഉണ്ടാകണം

ന്യൂഡല്‍ഹി : ആധാര്‍ ഇനി സര്‍ക്കാര്‍ സേവനങ്ങളുടേയും ആനുകൂല്യങ്ങളുടേയും ആധാരശില. ആധാര്‍ ബില്ലിന് (ടാര്‍ഗറ്റ് ഡെലിവറി ഓഫ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് അദര്‍ സബ്‌സിഡീസ് ബെനഫിറ്റസ് ആന്‍ഡ് സര്‍വീസ് ബില്‍) ലോക്‌സഭ അംഗീകാരം നല്‍കി. ധനബില്ലായി അവതരിപ്പിച്ച് പാസാക്കിയത് കൊണ്ട് ബില്ലിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല.

മുന്‍ യു.പി.എ സര്‍ക്കാരിന്റെ പരിഷ്‌ക്കാരങ്ങളിലൊന്നായ ആധാറുമായി മുന്നോട്ട് പോകില്ലെന്ന സൂചനയാണ് എന്‍.ഡി.എ സര്‍ക്കാര്‍ തുടക്കത്തില്‍ നല്‍കിയിരുന്നത്. എന്നാല്‍ അര്‍ഹിക്കുന്നവര്‍ക്ക് മാത്രം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഉപകരിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കുകയായിരുന്നു

പാചകവാതക സബ്‌സിഡി ആധാര്‍ കാര്‍ഡുകള്‍ മുഖേനെ നല്‍കി തുടങ്ങിയതോടെ 15,000 കോടി രൂപ ലാഭിക്കാനായെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

മുന്‍ യു.പി.എ സര്‍ക്കാര്‍ സമാന ബില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കാനായില്ല. ആധാര്‍ നിര്‍ബന്ധിത രേഖയാക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുന്നത്. ഇതോടെ പ്രധാനപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ അടിസ്ഥാന രേഖയാകും.
. ആധാറിന് നിയമ പരിരക്ഷയായതോടെ നേരിട്ട് ആനുകൂല്യം നല്‍കുന്ന പദ്ധതി കൂടുതല്‍ വ്യാപകമാകും.പാചകവാതക സബ്‌സിഡി, വിവിധ പെന്‍ഷനുകള്‍ എന്നിവ ഇപ്പോള്‍ ഡിബിഡി വഴി നല്‍കുന്നുണ്ട്

. ആധാറിനു വേണ്ടി ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ അതോറിറ്റി ബാധ്യസ്ഥമാണ്.

. ആധാറില്‍ പേര് ചേര്‍ക്കുമ്പോഴോ വസ്തുതകള്‍ ഒത്തുനോക്കുമ്പോഴോ ലഭിക്കുന്ന വിവരങ്ങള്‍ അനധികൃതമായി പങ്ക്‌വെയ്ക്കുന്ന വ്യക്തികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കും

shortlink

Post Your Comments


Back to top button