തൃശൂര്‍:ബസില്‍ സഹയാത്രികയുടെ ബാഗില്‍ നിന്ന് മോഷണം നടത്താന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനിയെ സാഹസികമായി കയ്യോടെ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ച് വനിതാ കൗണ്‍സിലര്‍. ബാഗ് തുറന്നു മോഷ്ടിക്കാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ വനിതാ കൗണ്‍സിലര്‍ ആയ വിന്‍ഷി അരുണ്‍കുമാര്‍, മോഷ്ടാവായ നാടോടി യുവതിയെ പിടികൂടി. ഉടനെ യുവതി കൗണ്‍സിലറെ ആക്രമിക്കുകയും വസ്ത്രം പിടിച്ചുരിഞ്ഞു അപമാനിക്കാനും ശ്രമിച്ചു.അടി കിട്ടിയിട്ടും കൗണ്‍സിലര്‍ പിടി വിട്ടില്ല.
തുടര്‍ന്ന് ുവതി ബസില്‍ നിന്നും വെളിയില്‍ ചാടി.യുവതിയുടെ മുടിയില്‍ നിന്ന് പിടിവിടാതെ കൗണ്‍സിലറും കൂടെ ചാടിയിറങ്ങി. യുവതി കൗണ്‍സിലറെ ആക്രമിക്കുകയും തുപ്പുകയും ദേഹത്തേക്ക് ചര്‍ദ്ദിക്കുകയും ചെയ്തു. താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞു രക്ഷപെടാന്‍ നോക്കിയിട്ടും കൗണ്‍സിലര്‍ പിടിവിട്ടില്ല. പോലീസിനെ വിളിച്ചു വരുത്തി. പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി അന്വേഷണത്തില്‍ യുവതിയുടെ വയറ്റില്‍ റബ്ബര്‍ ബാഗ് വെച്ച് കേട്ടിയതായി തെളിഞ്ഞു. മല്ലിക എന്നാണു പേരെന്നും കോയമ്പത്തൂര്‍ സ്വദേശിയാണെന്നും തെളിഞ്ഞു.ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും ബസില്‍ ഉണ്ടായിരുന്ന ആരും സഹായത്തിനെത്തിയില്ല എന്നത് ശ്രദ്ധേയമായി.
Post Your Comments