KeralaNews

പരീക്ഷാനടത്തിപ്പ്: അധ്യാപകനെ ഗള്‍ഫിലേക്കയച്ചത് വിവാദത്തില്‍

കൊട്ടാരക്കര : മാനദണ്ഡങ്ങള്‍ മറികടന്ന് യു.പി സ്‌കൂള്‍ അധ്യാപകനെ എസ്.എസ്.എല്‍.സി-ഐ.ടി പരീക്ഷാ നടത്തിപ്പിനായി ഗള്‍ഫിലേക്കയച്ചത് വിവാദത്തില്‍.

പരീക്ഷാഭവന്റെ വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യതകളുള്ള അധ്യാപകരെ പരീക്ഷാ ചുമതലയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. സ്‌കൂളുകളിലെ ഐ.ടി കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ എന്നിവരെ മാത്രമേ ഇന്‍വിജിലേറ്റര്‍മാരായി അയക്കാവൂ എന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. എച്ച്.എസ്.എ മാരാണ് കോ-ഓര്‍ഡിനേറ്റര്‍, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍മാരാകുന്നത്. എന്നാല്‍ ഇതിന് വിപരീതമായാണ് കൊല്ലം ജില്ലാ ഐ.ടി. കോ-ഓര്‍ഡിനേറ്ററെ പരീക്ഷാനടത്തിപ്പിനായി ഗള്‍ഫിലേക്കയച്ചത്.

ഹൈസ്‌കൂള്‍ അധ്യാപകനല്ലെങ്കിലും ഐ.ടി.ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്ന പരിഗണന വെച്ചാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി പറഞ്ഞു. എന്നാല്‍ മലപ്പുറം ജില്ലയിലെ യു.പി.അധ്യാപകന്‍ എങ്ങനെ കൊല്ലം ജില്ലയില്‍ ഐ.ടി.സ്‌കൂള്‍ പദ്ധതിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്ററായി എന്ന ചോദ്യത്തിന് ഉത്തരമില്ല.

മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും യോഗ്യതയുള്ള അധ്യാപകരുടെ അപേക്ഷകള്‍ അവഗണിച്ചതിനുമെതിരെ ഐ.ടി.സ്‌കൂള്‍ അധ്യാപകര്‍ മേലാധികാരികള്‍ക്ക് പരാതി നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button