കൊല്ലം: കൊല്ലം ഓച്ചിറയില്‍ വികലാംഗയായ അറുപതുകാരിയെ സഹോദരന്റെ രണ്ടാം ഭാര്യ കാലിത്തൊഴുത്തില്‍ തള്ളി. ചങ്ങന്‍കുളങ്ങര തട്ടാരയ്യത്ത് വീട്ടില്‍ രാധയെ ആണ് സഹോദരന്റെ രണ്ടാം ഭാര്യയായ വസന്ത കാലിത്തൊഴുത്തില്‍ തള്ളിയത്.
തട്ടാരയ്യത്ത് ചന്ദ്രന്റെ സഹോദരിയാണ് രാധ. ചന്ദ്രന്റെ ആദ്യ ഭാര്യ 9 വര്‍ഷം മുമ്പ് മരിച്ചു. രണ്ട് പെണ്‍മക്കളുടെയും വിവാഹ ശേഷം ചന്ദ്രന്‍ ഭഗവതിപ്പടി സ്വദേശിയായ വസന്തയെ വിവാഹം കഴിച്ചു. സഹോദരിയെ നേക്കണമെന്നും 5 സെന്റ് സ്ഥലം എഴുതിത്തരാമെന്നും ചന്ദ്രന്‍ വസന്തയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കാലം കുറെ കഴിഞ്ഞിട്ടും തരാമെന്നേറ്റ 5 സെന്റ് സ്ഥലം കിട്ടാതെ വന്നപ്പോഴാണ് വസന്ത, രാധയെ കാലിത്തൊഴുത്തില്‍ തള്ളിയത്.
രാധയുടെ അവസ്ഥ മനസിലാക്കിയ പഞ്ചായത്ത് പ്രസിഡന്റ മജീദും, ബ്ലോക് മെമ്പര്‍ അന്‍സാറും ഇക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. കളക്ടറുടെ അന്വേഷണം കഴിഞ്ഞിട്ടും രാധയെ പുനരധിവസിപ്പിക്കാന്‍ നടപടി ഉണ്ടായില്ലെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments