NewsIndia

സൈന്യത്തിനെതിരായ പ്രസ്താവന; കനയ്യക്കെതിരെ പരാതി

ന്യൂഡല്‍ഹി: വനിതാ ദിനത്തിലെ കനയ്യ കുമാറിന്റെ പ്രസംഗത്തിനെതിരെ യുവമോര്‍ച്ച പരാതി നല്‍കി. രാജ്യദ്രോഹപരമായ പ്രസംഗമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

സൈനികരെ കശ്മീരി സ്ത്രീകളെ പീഡിപ്പിക്കുന്നവരെന്ന് വിളിച്ചെന്നും നിലവിലെ കേസില്‍ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളോട് ഇന്ത്യക്കെതിരെ മോശമായി സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

വനിതാ ദിനത്തില്‍ സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള അഫ്‌സ്പ നിയമത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് കനയ്യ കുമാര്‍ സൈന്യത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. കനയ്യക്കും ജെ.എന്‍.യു പ്രൊഫസര്‍ നിവേദിത മേനോനുമെതിരെയാണ് പരാതി.

shortlink

Post Your Comments


Back to top button