അരയ്ക്കുതാഴെ തളര്‍ന്ന്, ജീവിക്കാന്‍ സുമനസുകളുടെ സഹായം തേടുകയാണ് കോഴിക്കോട് കക്കോടി ചെന്നിക്കോട്ടുതാഴത്ത് സുനില്‍. നാട്ടുകാരുടെ കാരുണ്യം മാത്രമാണ് സുനിലിനും കുടുംബത്തിനും ഇപ്പോള്‍ ഏക ആശ്രയം.
കുട്ടിക്കാലത്തു തന്നെ പോളിയോ കാലുകളെ തളര്‍ത്തിയെങ്കിലും ഈ കിടപ്പിലായിട്ട് അഞ്ചുവര്‍ഷമേ ആയുള്ളു. ഭക്ഷണവും പ്രാഥമിക കൃത്യങ്ങളുമെല്ലാം ഇതേ കിടപ്പില്‍ തന്നെ. അതുവരെയും അധ്വാനിച്ചുതന്നെയായിരുന്നു കുടുംബം നോക്കിയത്.
പുതിയസ്റ്റാന്‍ഡില്‍ പത്രം വില്‍ക്കുന്നതിനിടെ വീണ് കൈയൊടിഞ്ഞതോടെ ജീവിതം വഴിമുട്ടി. സര്‍ക്കാരാശുപത്രിയിലെ ചികില്‍സ കഴിഞ്ഞപ്പോള്‍ കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു. നാട്ടുകാരുടെ സഹായത്തിലാണ് രോഗിയായ ഭാര്യയും പ്രായമായ അച്ഛനും അടങ്ങിയ കുടുംബം ജീവിക്കുന്നത് പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയില്‍പെടുത്തി വീടിനായി അപേക്ഷ നല്‍കിയെങ്കിലും തീരുമാനമാകാത്തതിനാല്‍ വാടകവീട്ടിലാണ് താമസം. സുമനസുകളുടെ കാരുണ്യം മാത്രമാണ് ഈ കുടുംബത്തിന്റെ ഇനിയുള്ള പ്രതീക്ഷ.
Post Your Comments