International

ജീവനക്കാരിയെ തുറിച്ചുനോക്കിയതിന് സ്ത്രീകളെ വിമാനത്തില്‍ നിന്നിറക്കിവിട്ടു

ലോസ് ആഞ്ചലസ്: ജീവനക്കാരിയെ തുറിച്ചുനോക്കിയെന്നാരോപിച്ച് രണ്ട് മുസ്ലീം സ്ത്രീകളെ വിമാനത്തില്‍ നിന്നിറക്കിവിട്ടു. ബോസ്റ്റണില്‍ നിന്നും ലോസ് ആഞ്ചലസിലേക്ക് പോകാന്‍ തയ്യാറായി നിന്ന ജെറ്റ് ബ്ലൂ 487 ാം നമ്പര്‍ വിമാനത്തിലാണ് സംഭവം. ഇവരെ ഇറക്കിവിട്ട ശേഷം വിമാനം ലോസ് ആഞ്ചലസിലേക്കുള്ള യാത്ര തുടരുകയും ചെയ്തു.

സ്ത്രീകളെ പോലീസ് വിമാനത്തില്‍ നിന്നും ഇറക്കിവിടുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതേസമയം സുരക്ഷയെ കരുതിയാണ് സ്ത്രീകളെ ഇറക്കിവിട്ടതെന്നും എയര്‍ലൈനിന്റെ നടപടിയോട് സഹകരിച്ച സഹയാത്രികര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും ജെറ്റ്ബ്ലൂ പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button