India

കനയ്യയെ സംവാദത്തിനു വെല്ലുവിളിച്ച പെണ്‍കുട്ടിക്ക് വധഭീഷണി.

ന്യൂഡൽഹി: കനയ്യയെ സംവാദത്തിനു വിളിച്ച ജാനവിക്ക് വധഭീഷണി.ഒപ്പം സമൂഹ മാധ്യമങ്ങളിലൂടെ പലതരത്തിലുള്ള അവഹേളനവും ഉണ്ടെന്നു പെൺകുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെ കുറിച്ചു പോലീസിൽ പരാതി നൽകിയതായും അവർ അറിയിച്ചു.
ജെ എൻ യു വിൽ ഉള്ള കനയ്യയെ പിന്തുണയ്ക്കുന്നവരിൽ നിന്നാണ് കൂടുതൽ ഭീഷണികൾ വരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആണ് കൂടുതലും അവഹേളനങ്ങൾ വരുന്നത്.പഞ്ചാബ് ഡി.ജി.പി സുരേഷ് അറോറക്ക് നൽകിയ പരാതിയിൽ കേസന്വേഷണം ആരംഭിച്ചു. കായ്യയെ വെല്ലു വിളിച്ചപ്പോൾ മുതലാണ്‌ ഭീഷണികൾ വരുന്നതെന്ന് ജാനവിയുടെ അച്ഛനും പറഞ്ഞു.

shortlink

Post Your Comments


Back to top button