ന്യൂഡല്‍ഹി : ബി.ജെ പി അധികാരത്തില്‍ വരരുത്, അവരുടെ പ്രത്യയശാസ്ത്രം നമുക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. അത് നിങ്ങള്‍ക്കല്ലേ, ഞങ്ങള്‍ക്കല്ല. എന്നായിരുന്നു വലിയ മെത്രാപ്പോലീത്തയുടെ മറുപടി. ഡല്‍ഹി മാര്‍ത്തോമാ ചര്‍ച്ച് സെന്ററില്‍ യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തിരുമേനിയുടെ പ്രതികരണം.
കേരളത്തിലെ തെരഞ്ഞെടുപ്പിനെപ്പറ്റി യെച്ചൂരി പരാമര്‍ശിച്ചപ്പോള്‍ ബി.ജെ.പിയോ കോണ്‍ഗ്രസോ കമ്യൂണിസ്റ്റോ വരട്ടെയെന്ന് തിരുമേനി മറുപടി നല്‍കി. എന്നാല്‍ ഉടന്‍ തന്നെ ബി.ജെ.പി വരരുതെന്നും അവരുടെ പ്രത്യയശാസ്ത്രം നമുക്ക് അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. അതു നിങ്ങള്‍ക്കല്ലേ, ഞങ്ങള്‍ക്കല്ല , നിങ്ങള്‍ മനസ്സിലാക്കി വെച്ചിരിക്കുന്നതാണ് അങ്ങനെ ഞാനങ്ങനെയല്ല അവരെ മനസ്സിലാക്കിയിരിക്കുന്നത് എന്നായിരുന്നു മേത്രപോലീത്തയുടെ അഭിപ്രായം.
നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നൂറു രാഷ്ട്രീയ നേതാക്കളുമായുള്ള തിരുമേനിയുടെ അഭിമുഖം എന്ന ഡോക്യുമെന്ററിയുടെ ഭാഗമായിട്ടായിരുന്നു യെച്ചൂരിയുമായുള്ള കൂടിക്കാഴ്ച. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖരുമായും ക്രിസോസ്റ്റം തിരുമേനി കൂടിക്കാഴ്ച നടത്തും.
Post Your Comments