NewsIndia

മാതാപിതാക്കള്‍ പിഞ്ചു കുഞ്ഞിനെ മണ്ണില്‍ കുഴിച്ചിട്ടു; കാരണം വിചിത്രം

അന്ധവിശ്വാസങ്ങള്‍ ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ എത്രത്തോളം വേരുറപ്പിച്ചിരിക്കുന്നു എന്ന് വെളിപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടാണ് ഇക്കഴിഞ്ഞ സൂര്യഗ്രഹണ ദിവസം പുറത്തു വന്നത്. അംഗവൈകല്യം മാറാനായി ഒന്‍പത് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ മാതാപിതാക്കള്‍ മണ്ണില്‍ കുഴിച്ചിട്ടു. കുഞ്ഞിന്റെ കാലിനുള്ള വൈകല്യം ഭേദമാക്കാനാണ് കുഞ്ഞിനെ മണ്ണില്‍ കുഴിച്ചിട്ടതെന്നാണ് മാതാപിതാക്കളുടെ വിശദീകരണം.

കുഴിയെടുത്ത ശേഷം കുഞ്ഞിന്റെ അരക്കെട്ട് വരെയുള്ള ഭാഗമാണ് മണ്ണില്‍ കുഴിച്ചിട്ടത്. സൂര്യഗ്രഹണ ദിവസം ഇങ്ങനെ ചെയ്താല്‍ രോഗം ഭേദമാകും എന്നതാണ് ഇവരുടെ വിശ്വാസം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി മുതുമുത്തച്ഛന്‍മാര്‍ പറഞ്ഞിട്ടുള്ളതായും ഗ്രാമീണര്‍ പറയുന്നു.

സൂര്യഗ്രഹണ ദിവസം രാവിലെ ആറു മണി മുതല്‍ ഏഴുമണി വരെയുള്ള ഒരു മണിക്കൂറാണ് കുഞ്ഞിനെ മണ്ണിട്ട് മൂടിയത്. സൂര്യഗ്രഹണം കഴിഞ്ഞശേഷം പുറത്തെടുത്തു. എന്നാല്‍, കുഞ്ഞിന്റെ വൈകല്യത്തിന് യാതൊരു മാറ്റവും സംഭവിച്ചുമില്ല. ഇത്തരത്തിലുള്ള നിരവധി അന്ധവിശ്വാസങ്ങളാണ് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

shortlink

Post Your Comments


Back to top button