India

മദ്യലഹരിയില്‍ കൊപതകങ്ങള്‍ നടത്തിയ യുവാവിനോട് കാരണം ചോദിച്ച പോലീസ് ഞെട്ടി

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ രണ്ടു കൊലപാതകങ്ങള്‍ നടത്തിയ യുവാവിനെ ചോദ്യം ചെയ്ത പൊലീസ് ഞെട്ടി. എന്തിനാണ് കൊലപാതകം നടത്തിയതെന്ന പോലീസിന്റെ ചോദ്യത്തിനുള്ള യുവാവിന്റെ മറുപടി വെറുതെ നേരമ്പോക്കിന് വേണ്ടിയാണ് താന്‍ കൊലപാതകങ്ങള്‍ ചെയ്തതെന്നായിരുന്നു.

സന്ദീപ്‌ എന്ന 23 കാരനാണ് പിടിയിലായത്. ട്രാന്‍സ്‌പോര്‍ട്ട് നഗറില്‍ വച്ചാണ് യുവാവ് രണ്ട് കൊലപാതകങ്ങളും ചെയ്തത്. ആദ്യത്തെ കൊലപാതകം 2015 നവംബര്‍ 16 നും രണ്ടാമത്തെ കൊലപാതകം 2016 ഫെബ്രുവരി 21നുമാണ് നടത്തിയത്. കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് ഇയാള്‍ ആദ്യത്തെ കൊലപാതകം നടത്തിയത് .

രണ്ട് കൊലപാതകങ്ങള്‍ ചെയ്യുമ്പോഴും ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഗുഡ്ഗാവിലെ നഹാര്‍പൂര്‍ രൂപ ഗ്രാമവാസിയാണ് സന്ദീപ് . പഠനം പൂര്‍ത്തിയാക്കാതെ സ്‌കൂള്‍ ഉപേക്ഷിച്ച യുവാവ് തൊഴില്‍ രഹിതനും മദ്യപനുമാണ് . ഇയാളുടെ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button