ആലപ്പുഴ: അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാന്‍ എന്ന പേരില്‍ ലോഡ്ജില്‍ മുറിയെടുത്ത കമിതാക്കള്‍ ആത്മഹത്യ ചെയ്തു. പള്ളാതുരുത്തിയിലെ ലോഡ്ജിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടനാട് സ്വദേശി വിഷ്ണു(22), അയല്‍വാസിയായ മൃദുല(30) എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ആത്മഹത്യ ചെയ്ത മൃദുല വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്.
Post Your Comments