Kerala

അവിഹിതം ഭര്‍ത്താവ് കണ്ടുപിടിക്കുമെന്ന ഭയത്താല്‍ വീട്ടമ്മയും 22 കാരനായ കാമുകനും ജീവനൊടുക്കി

ആലപ്പുഴ: നാട്ടിലെത്തുന്ന പ്രവാസിയായ ഭര്‍ത്താവ് തന്റെ അവിഹിതം കണ്ടെത്തുമെന്ന ഭയത്താല്‍ 33 കാരിയായ വീട്ടമ്മയും 22 കാരനായ കാമുകനും ജീവനൊടുക്കി. ആലപ്പുഴ തുമ്പോളി സ്വദേശിയുമായ വീട്ടമ്മ മൃദുല (33)യും അയല്‍വാസിയായ കൈനകരി കുപ്പപുറം വിഷ്ണു സദനത്തില്‍ വിഷ്ണു (23)വുമാണ് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചത്.

തുമ്പോളി സ്വദേശിയായ മൃദുലയെ കുപ്പപുറത്തേക്ക് വിവാഹം കഴിച്ചുകൊണ്ടുവന്നതാണ്‌. രണ്ടു മക്കളുടെ മാതാവ് കൂടിയായ മൃദുല അയല്‍ക്കാരനായ വിഷ്ണുവുമായി പ്രണയത്തിലാവുകയായിരുന്നു. ശ്രദ്ധേയമായ സ്വഭാവവും ആരെയും എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന സ്വഭാവക്കാരിയുമായിരുന്നു മൃദുല. പൊതുവെ ശാന്തസ്വഭാവക്കാരിയും സുന്ദരിയുമായിരുന്ന മൃദുല നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു. നാട്ടുകാര്‍ക്കും വിഷ്ണുവിനെക്കുറിച്ച് നല്ല അഭിപ്രായവുമായിരുന്നു. നാട്ടുകാര്‍ക്ക് ഒരു സംശയത്തിനും ഇട നല്‍കാതെയായിരുന്നു ഇരുവരുടേയും പ്രണയം. ഇരുവര്‍ക്കും അയല്‍ക്കാര്‍ക്കിടയിലും നാട്ടുകാര്‍ക്കിയിലും മാന്യ പരിവേഷമായിരുന്നതിനാല്‍ ഇവര്‍ തമ്മിലുള്ള അടുപ്പവും ഇടക്കിടെയുള്ള വിഷ്ണുവിന്റെ ഭവന സന്ദര്‍ശനവും അവരില്‍ സംശയമേ ഉണ്ടാക്കിയിരുന്നില്ല.

മക്കളെ സ്കൂളില്‍ അയച്ച ശേഷമായിരുന്നു വിഷ്ണുവുമായുള്ള മൃദുലയുടെ പ്രണയലീലകള്‍. ഭര്‍ത്താവ് വിദേശത്ത് നിന്നയച്ച പണമുപയോഗിച്ചായിരുന്നു കമുകനുമായുള്ള മൃദുലയുടെ കറക്കം. കാര്യങ്ങള്‍ ഇങ്ങനെ പോകവെയാണ് ഭര്‍ത്താവ് പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുകയാണ് എന്ന വിവരം വീട്ടില്‍ അറിയിക്കുന്നത്. ഭര്‍ത്താവ് നാട്ടിലെത്തിയാല്‍ പണത്തിന്റെ കണക്കു പറയേണ്ടി വരുമെന്നും കാമുകനുമായുള്ള ബന്ധം പിടിക്കപ്പെടുമെന്നും ഇവര്‍ ഭയപ്പെട്ടു. തുടര്‍ന്ന് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച ആലപ്പുഴ കല്ലുപാലത്തിനു സമീപമുള്ള ലോഡ്ജില്‍ മുറിയെടുത്ത ഇരുവരും ജീവനൊടുക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button