Kerala

മില്‍മാ പാല്‍- ഞെട്ടിപ്പിക്കുന്ന പരിശോധന റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: മില്‍മാ പാലില്‍ മനുഷ്യവിസര്‍ജ്യത്തില്‍ അടങ്ങിയിരിക്കുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കൺസ്യൂമർ റൈറ്റ്സ് ഫോറം സെന്‍റർ ഒഫ് ഇന്ത്യൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് റിസർച്ച് നടത്തിയ പരിശോധനയിലാണ് വിവിധ അസുഖങ്ങൾക്ക് കാരണമായ ഇ-കോളി ബാക്ടീരിയയുടെ അംശം കൂടിയ അളവില്‍ കണ്ടെത്തിയത്.

പത്തിൽ താഴെമാത്രം ഇ-കോളി ബാക്ടീരിയകളാണ് മിൽമാ പാലിൽ അനുവദിനീയമായത് . എന്നാൽ പരിശോധന നടത്തിയപ്പോൾ ഇതിൽ നിന്നും കണ്ടെത്തിയത് 250 ഓളം ഇ-കോളി ബാക്ടീരിയകളാണ്.

അതേസമയം ആരോപണം മില്‍മ തള്ളി. പരിശോധനയ്‌ക്കായി കൊണ്ടുപോയത്‌ ബാക്‌ടീരിയ കലര്‍ന്ന പാല്‍ ആയിരിക്കാമെന്നും വൃത്തിയുള്ള സാമ്പിളുകള്‍ എടുക്കണമെന്നത്‌ ഉള്‍പ്പെടെ പല മാനദണ്ഡങ്ങളും കണക്കാക്കാതെയുള്ള പഠനമാണ്‌ ഇക്കാര്യത്തില്‍ നടന്നതെന്നും മില്‍മ അധികൃതര്‍ പറഞ്ഞു. തങ്ങളുടെ സല്‍പ്പേരിന്‌ കളങ്കമുണ്ടാക്കുന്ന വിധത്തില്‍ തെറ്റായ പ്രചരണം നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും മില്‍മ അറിയിച്ചു.

shortlink

Post Your Comments


Back to top button