India

ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ!

ലോകത്ത് ഏറ്റവും എളുപ്പത്തില്‍ സൈബര്‍ ആക്രമണം നടത്താന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന് പഠനം. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റ്- വെര്‍ജീന ടെക്ക് എന്നിവര്‍ ചേര്‍ന്ന് പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സുരക്ഷയുടെ അടിസ്ഥാനത്തില്‍ ഇവര്‍ തയ്യാറാക്കിയ 44 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 44 ാം സ്ഥാനത്താണ്. ചൈന, റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്.

സ്‌നാന്‍ഡനേവിയന്‍ രാജ്യങ്ങളാണ് ലോകത്ത് തന്നെ സൈബര്‍ സുരക്ഷയില്‍ മുന്നില്‍. രണ്ടു വര്‍ഷത്തോളമെടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്. ഏതാണ്ട് 20 ബില്ല്യണ്‍ ഓട്ടോമാറ്റിക്ക് സൈബര്‍ വിവരങ്ങള്‍ ഈ പഠനത്തിനായി പരിശോധിച്ചു. ലോകത്തിലെ 4 ദശലക്ഷം സിസ്റ്റങ്ങളുടെ തല്‍സ്ഥിതിയും പരിശോധിച്ചു. ലോകത്തിലെ പല രാജ്യങ്ങളിലും സൈബര്‍ സുരക്ഷ രീതികളില്‍ പിന്തുടരുന്നത് പല രീതിയിലാണ്. അതിനാല്‍ തന്നെ ഇവയെ ക്രോഡീകരിക്കുക ഏറെ ദുഷ്കരമായിരുന്നുവെന്ന് പഠന സംഘത്തില്‍ അംഗമായ ഇന്ത്യന്‍ ഗവേഷകന്‍ വിഎസ് സുബ്രഹ്മണ്യം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button