ലോകത്ത് ഏറ്റവും എളുപ്പത്തില്‍ സൈബര്‍ ആക്രമണം നടത്താന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന് പഠനം. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റ്- വെര്‍ജീന ടെക്ക് എന്നിവര്‍ ചേര്‍ന്ന് പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സുരക്ഷയുടെ അടിസ്ഥാനത്തില്‍ ഇവര്‍ തയ്യാറാക്കിയ 44 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 44 ാം സ്ഥാനത്താണ്. ചൈന, റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്.
സ്‌നാന്‍ഡനേവിയന്‍ രാജ്യങ്ങളാണ് ലോകത്ത് തന്നെ സൈബര്‍ സുരക്ഷയില്‍ മുന്നില്‍. രണ്ടു വര്‍ഷത്തോളമെടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്. ഏതാണ്ട് 20 ബില്ല്യണ്‍ ഓട്ടോമാറ്റിക്ക് സൈബര്‍ വിവരങ്ങള്‍ ഈ പഠനത്തിനായി പരിശോധിച്ചു. ലോകത്തിലെ 4 ദശലക്ഷം സിസ്റ്റങ്ങളുടെ തല്‍സ്ഥിതിയും പരിശോധിച്ചു. ലോകത്തിലെ പല രാജ്യങ്ങളിലും സൈബര്‍ സുരക്ഷ രീതികളില്‍ പിന്തുടരുന്നത് പല രീതിയിലാണ്. അതിനാല്‍ തന്നെ ഇവയെ ക്രോഡീകരിക്കുക ഏറെ ദുഷ്കരമായിരുന്നുവെന്ന് പഠന സംഘത്തില്‍ അംഗമായ ഇന്ത്യന്‍ ഗവേഷകന്‍ വിഎസ് സുബ്രഹ്മണ്യം പറഞ്ഞു.
Post Your Comments