കണ്ണൂര്‍ : തൃശൂര്‍ ശോഭാസിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന് ജയിലില്‍ സുഖവാസം. കഴിഞ്ഞ ജനുവരി 22 നാണ് നിസാമിനെ കണ്ണൂര്‍ സെന്‍ട്രെല്‍ ജയിലില്‍ എത്തിച്ചത്.
73-ാം ബ്ലോക്കിലെ 16-ാം നമ്പര്‍ തടവുകാരനായ നിസാമിനെ ജയിലില്‍ എത്തിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മാനസികരോഗമുള്ളവരെയും അച്ചടക്കം ലംഘിക്കുന്നവരെയും പാര്‍പ്പിക്കുന്ന പത്താം ബ്ലോക്കിലെ 11-ാം നമ്പര്‍ മുറിയിലേക്ക് മാറ്റി. ഇവിടെ പാര്‍പ്പിക്കുന്നവരെ കൊണ്ട് ജയിലിലെ ജോലികള്‍ ചെയ്യിക്കില്ലെന്ന സൗകര്യം കണക്കിലെടുത്താണ് നിസാമിനെ ഇവിടേക്ക് മാറ്റിയതെന്നാണ് സൂചന.
നിസാമിന് ഒരു സഹായിയെയും സൂപ്രണ്ട് അനുവദിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. നിസാമിന് പുറത്ത് നിന്ന് ഭക്ഷണം എത്തിച്ച് നല്‍കുന്നതായും ആരോപണമുണ്ട്. ഒരു വിഭാഗം ജീവനക്കാരുടെ എതിര്‍പ്പ് അവഗണിച്ചാണ് നിസാമിനെ പത്താംബ്ലോക്കിലേക്ക് ജയില്‍ സൂപ്രണ്ട് മാറ്റിയത്.
Post Your Comments