NewsIndia

രേഖകളില്ലാത്ത പണം: തമിഴ്‌നാട്ടില്‍ കര്‍ശനനടപടി

കൊല്ലം: തമിഴ്‌നാട്ടിലേയ്ക്ക് രേഖകളില്ലാതെ പണവുമായി പോകുന്നവരെ കയ്യോടെ പിടികൂടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും രംഗത്ത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പണമൊഴുകാതിരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണിത്. വ്യാപാരാവശ്യത്തിനായി 50,000 രൂപയ്ക്ക് മുകളില്‍ കൊണ്ട് പോകുന്നവര്‍ മതിയായ രേഖകള്‍ കരുതിയില്ലെങ്കില്‍ പണം സ്‌പെഷ്യല്‍ സ്‌ക്വാഡ് കൊണ്ടുപോകും. മാത്രമല്ല അനാവശ്യ കേസുകളില്‍ ചെന്ന്‌പെടുകയും ചെയ്യും. പിന്നീട് മതിയായ രേഖകള്‍ ഹാജരാക്കിയതിന് ശേഷം മാത്രമേ ട്രഷറിയില്‍ നിന്ന് പണം തിരികെ ലഭിക്കുകയുള്ളൂ. തെരഞ്ഞെടുപ്പിന് തമിഴ്‌നാട്ടില്‍ വോട്ടിന് പണം വിതരണം ചെയ്യുന്നത് തടയാനാണ് നടപടി.

പാരിതോഷികങ്ങളും നല്‍കാറുള്ളതിനാല്‍ അത്തരം സാധനങ്ങളും പരിശോധനയ്ക്ക്് വിധേയമാക്കും. രേഖകളില്ലാതെ 15 ലക്ഷം രൂപയാണ് ഒരാഴ്ച്ചയ്ക്കിടെ പിടികൂടിയത്. തെങ്കാശി തഹസില്‍ദാര്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നത്

shortlink

Post Your Comments


Back to top button