തെമ്മല: പരിശോധന നിലച്ചതോടെ ആര്യങ്കാവ് ചെക്ക്‌പോസ്റ്റ് വഴി വിഷപച്ചക്കറിയുടെ വരവ് പെരുകി. ഭക്ഷ്യസുരക്ഷവകുപ്പും വാണിജ്യ-നികുതിവകുപ്പും നടത്തി വന്നിരുന്ന പരിശോധനകള്‍ നിലച്ചതോടെയാണ് ഇത്. ഇതോടെ തമിഴ്‌നാട്ടിലെ പാടങ്ങളില്‍ പൂര്‍വാധികം ശക്തിയോടെ വിഷപ്രയോഗം തിരിച്ചുവരികയും ചെയ്തു.
സംസ്ഥാനത്ത് വിഷപച്ചക്കറിക്കെതിരെ ജാഗ്രത ശക്തമായതോടെ ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പരിശോധന നടത്തിയിരുന്നു. ഭക്ഷ്യസുരക്ഷാവകുപ്പ് സാമ്പിളുകള്‍ പരിശോധിക്കുകയും കര്‍ശന താക്കീതുകള്‍ നല്‍കുകയും ചെയ്തു. വാണിജ്യ-നികുതിവകുപ്പ് ചെക്ക്‌പോസ്റ്റുകാര്‍ പച്ചക്കറി വാഹനങ്ങളെ പറ്റി പ്രത്യേക വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.ഇതോടെ തമിഴ്‌നാട്ടില്‍ നിന്നും ആര്യങ്കാവ് ചെക്ക്‌പോസ്റ്റ് വഴി പച്ചക്കറി കയറ്റി കൊണ്ടുവരുന്ന വാഹനങ്ങളുടെ എണ്ണം ഇരുപതില്‍ താഴെയായി. എന്നാല്‍ ഇപ്പോള്‍ പരിശോധന നിലച്ചതോടെ തമിഴ്‌നാട്ടില്‍ നിന്നും വരുന്ന വാഹനങ്ങളുടെ എണ്ണം നാനൂറിനടുത്തായി. തെങ്കാശി.ചുരണ്ട, ശങ്കരന്‍കോവില്‍, സുന്ദരപാണ്ഡ്യപുരം, പാവൂര്‍സത്രം എന്നിവിടങ്ങളില്‍ നിന്നാണ് ആര്യങ്കാവ് വഴി പച്ചക്കറി കൊണ്ടുവരുന്നത്.
പുതിയ നിര്‍ദേശങ്ങള്‍ ലഭിക്കാത്തിനാലും വേണ്ടത്ര ജീവനക്കാരില്ലാത്തതിനാലും ആര്യങ്കാവിലടക്കം പരിശോധന നിര്‍ത്തുകയായിരുന്നുവെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ പറയുന്നു. മാത്രല്ല പരിശോധന കര്‍ശനമല്ലാതായതോടെ തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളില്‍ കീടനാശിനി പ്രയോഗവും വര്‍ദ്ധിച്ചു
Post Your Comments