ന്യൂഡല്‍ഹി : മദ്യരാജാവ് വിജയ് മല്യ രാജ്യംവിട്ടെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചതോടെ വിജയ് മല്യയുടെ പിന്നാലെയാണ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും.കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങനെ വിജയ് മല്യ രാജ്യം വിട്ടുവെന്ന ചോദ്യമാണ് ഉയരുന്നത്. വിജയ് മല്യ രാജ്യം വിട്ടതായി ബുധനാഴ്ച സിബിഐ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ ലണ്ടനിലേക്ക് പറന്നത്. കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യ ലണ്ടനില്‍ സുഖജീവിതം നയിക്കുകയാണെന്നാണ് വിവരം. വിജയ് മല്യയെ രാജ്യം വിടാന്‍ ആരാണ് അനുവദിച്ചത്? ഒരു വ്യക്തിക്ക് ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കുമ്പോള്‍ അയാള്‍ക്ക് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ സമ്മതമില്ലാതെ രാജ്യം വിടാന്‍ സാധിക്കില്ല. പിന്നെങ്ങനെ വിജയ് മല്യ വിദേശത്ത് കടന്നുവെന്നാണ് ചോദ്യം. ഇതിനിടയില്‍ സിബിഐയുടെ കണ്ണുവെട്ടിച്ച് മല്യ രാജ്യം വിടുകയും ചെയ്തു. വിജയ് മല്യ എല്ലാവരെയും കണ്ണുവെട്ടിച്ച് സ്വന്തം വിമാനത്തില്‍ പറന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
Post Your Comments