ലോകത്തെ 34 രാജ്യങ്ങളിലും ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാകുന്നില്ലെന്ന് യു എന്നിന്റെ റിപ്പോര്‍ട്ട്.ഇതില്‍ എണ്‍പതും ആഫ്രിക്കന്‍ രാജ്യങ്ങളാണ്.
കലാപങ്ങള്‍,വരള്‍ച്ച,വെള്ളപ്പൊക്കം തുടങ്ങിയവയാണ് ഈ രാജ്യങ്ങളിലെ ദുരിതത്തിന് പ്രധാനകാരണം.
ഇറാഖ്,സിറിയ,യമന്‍,സൊമാലിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യുദ്ധവും വംശീയ്കലാപങ്ങളും രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലെയ്ക്ക് നയിയ്ക്കുന്നു.ഇത്തരം പ്രതിസന്ധികളോടെ കാര്‍ഷികവൃത്തി തകരാറിലാകുന്നു..യുദ്ധങ്ങളുടെ ഫലമായി കുടിയേറ്റക്കാര്‍ക്ക് അഭയം കൊടുക്കുന്ന കോങ്ഗോ പോലെയുള്ള നാടുകളിലും അവസ്ഥ ഇത് തന്നെ.
എല്‍ നിനോ പോലെയുള്ള പ്രതിഭാസങ്ങളും ഭക്ഷ്യക്ഷാമത്തിലേയ്ക്ക് നയിയ്ക്കുന്നുണ്ട്.ധാന്യ ഉല്‍പ്പാദനത്തിലെ കുറവ് കാരണം കരീബിയന്‍ രാജ്യങ്ങള്‍ വരുന്ന മൂന്നുവര്‍ഷങ്ങള്‍ പട്ടിണി നേരിടുമെന്നും റിപ്പോര്‍ട്ട് പറയുന്നു..അഫ്ഗാനിസ്ഥാന്‍,മ്യാന്മാര്‍,നേപ്പാള്‍,സിംബാബ്വെ,ഗിനിയ, മാലി സുഡാന്‍,കെനിയ എന്നീ രാജ്യങ്ങളും ഭക്ഷ്യ ദൌര്‍ലഭ്യം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
Post Your Comments