പള്ളുരുത്തി: തോപ്പുംപടിയിൽ യുവതിയെ കൊലപ്പെടുത്തി ലോറിക്കടിയിൽ ഇട്ടതിന്‍റെ പിന്നിൽ ഞെട്ടിക്കുന്ന കഥകൾ. അപകടമെന്ന് വരുത്തി തീർക്കാനായിരുന്നു ലോറിക്കടിയിൽ മൃതദേഹം ഇട്ടത്. ചൊവാഴ്ച പുലര്‍ച്ചെയായിരുന്നു തോപ്പുംപടി പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്കടിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ ഫോർട്ട് കൊച്ചി അമരാവതിയിൽ അജിത്തിന്‍റെ ഭാര്യ സന്ധ്യ (37)യുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. റിലയൻസ് വെബ് വേൾഡ് ജീവനക്കാരിയായിരുന്ന യുവതിയുടെ മരണം അപകടമരണം ആണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ യുവതിയും ഒരു യുവാവും കാറിൽ ഇരിക്കുന്നതു കണ്ടു എന്ന ചിലരുടെ മൊഴിയെ തുടർന്ന് അന്വേഷണം ഊര്ജ്ജിതമാക്കി. അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിക്കുകയും പ്രതിയെ പിടിക്കാൻ സാധിക്കുകയും ചെയ്തു.
സന്ധ്യയുടെ കാമുകൻ ബസ് കണ്ടക്ടർ ആയ കാക്കനാട് പരപ്പേൽ വീട്ടില് അൻവർ (27) ആയിരുന്നു കൊലയാളി. കാക്കനാട് ടാറ്റയുടെ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ഈ റൂട്ടിലെ സ്ഥിരം ബസിലെ കണ്ടക്ടർ ആയ അൻവറിനോട് അടുപ്പമാകുകയും ചെയ്തു. ഇതിന്പ്രകാരം വിവാഹിതയായ സന്ധ്യ അൻവറിനോടൊപ്പം ഒളിച്ചോടാനായി സ്വർണ്ണം ഒക്കെ കരുതിയാണ് വന്നിരുന്നത്. ചൊവ്വാഴ്ച ജോലിസ്ഥലമായ ചേർത്തലയിൽ നിന്ന് അൻവർ സന്ധ്യയെ സുഹൃത്തിന്‍റെ സ്വിഫ്റ്റ് കാറിലാണ് കൂട്ടിക്കൊണ്ടു വന്നത്. ഇതിൽ രാത്രി 9 മണിയോടെ തോപ്പുംപടിയിൽ എത്തി. ലോറികൾക്കിടയിൽ കാർ പാർക്ക് ചെയ്തു സംസാരിക്കുകയും ഇടയ്ക്കു തർക്കം ഉണ്ടാകുകയും ചെയ്തു.
തനിക്കു വീട്ടില്‍പോകണമെന്ന്‍ സന്ധ്യപറഞ്ഞതായി പ്രതി പറയുന്നുണ്ട്. പക്ഷെ ഒന്നിച്ചു ജീവിക്കാൻ സന്ധ്യ വാശിപിടിക്കുകയും വാക്ക് തർക്കത്തിനിടയിൽ കഴുത്തിൽ ഷാൾ കൊണ്ട് മുറുക്കി കൊലപാതകം നടത്തുകയുമായിരുന്നെന്നാണ് പ്രതിയുടെ മറ്റൊരു മൊഴി. വാഹനം കയറി മരിച്ചെന്നു വരുത്തി തീര്ക്കാനാണ് മൃതദേഹം ലോറിക്കടിയിൽ ഇട്ടത്. ഒളിച്ചോടാൻ തയ്യാറായി വന്ന സന്ധ്യയുടെ സ്വർണ്ണാഭരണങ്ങൾ, മൊബൈൽ, ബാഗ്, ലാപ്ടോപ് എന്നിവ പ്രതിയുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു. മൂവാറ്റുപുഴ സ്വദേശിയായ അജിത്തും ഭാര്യ സന്ധ്യയും 10 വർഷമായി ഫോർട്ട് കൊച്ചി അമരാവതിയിൽ വാടകയ്ക്ക് താമസിച്ചു വരികയാണ്. രണ്ടു മക്കളും ഉണ്ട് ഇവർക്ക്. ചേർത്തല ആലപ്പുഴ ബ്രാഞ്ചുകളിലാണ് സന്ധ്യ ജോലി ചെയ്തിരുന്നത്. ഇതിനിടെ ആണ് അൻവറുമായി അടുപ്പത്തിലാകുന്നത്.
പക്ഷെ മറ്റൊരു വിരുദ്ധ മൊഴി, ചേർത്തലയിൽ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ സന്ധ്യ, ഭർത്താവിനോട് എട്ടരക്ക് തോപ്പിൻപടിയിലെത്തുമെന്ന് അറിയിക്കുകയായിരുന്നു. അതിന്‍പ്രകാരം അജിത് കാത്തു നില്‍ക്കുകയും പറഞ്ഞ സമയം കഴിഞ്ഞിട്ടും എത്താതെയാകുകയും ചെയ്തപ്പോൾ ബന്ധുക്കളോടൊപ്പം എല്ലായിടവും അന്വേഷണം നടത്തുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു.രാവിലെ നാട്ടുകാരാണ് ലോറിക്കടിയിൽ മൃതദേഹം കണ്ടെത്തിയത്. മോഷണം നടത്താനായി യുവതിയെ കൊന്നതാവാം എന്ന നിഗമനത്തിലാണ് ബന്ധുക്കൾ. പരിചയം ഉള്ളതുകൊണ്ട് കാറിൽ കയറിയതാവാനും വഴിയുണ്ടെന്നാണ് അവരുടെ അഭിപ്രായം. പ്രതിയെ കൂടുതൽ ചോദ്യം ചെയ്താലേ വിവരങ്ങൾ അറിയാൻ സാധിക്കൂ.
Post Your Comments