ആഗ്ര: യമുനാ തീരത്ത് സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരികോത്സവ പരിപാടിയുമായി ബന്ധപ്പെട്ട് അഞ്ച് കോടി രൂപ പിഴ ചുമത്തിയ ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ഡയറക്ടര്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. പരിസ്ഥിതി മലിനീകരണം ചൂണ്ടിക്കാട്ടിയാണ് യമുനാ നദീതീരത്ത് സാംസാകാരിക പരിപാടി നടത്താനായി അഞ്ച് കോടി രൂപ പിഴ ചുമത്തിയത്.
എന്നാല്‍ യമുനാ തീരത്തെ നശിപ്പിക്കുകയല്ല, പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഇതിന് അഞ്ച് കോടി രൂപ പിഴ ചുമത്തിയ നടപടി അംഗീകരിക്കാനാകില്ല. പരിപാടിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു. ഇതിനെ ചൊല്ലി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും പ്രദേശത്ത് ജൈവ പാര്‍ക്ക് സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments