NewsIndiaFunny & Weird

ഒരു മോഡേണ്‍ തെരുവു നായ

ഒരു ഫാഷന്‍ ഷോയിലെന്ന പോലെ സ്‌റ്റൈലന്‍ വസ്ത്രങ്ങളണിഞ്ഞെത്തുന്ന നായകളെ ശ്വാന പ്രദര്‍ശനത്തിലാണ് സാധാരണ കാണാറുള്ളത്. പാശ്ചാത്യര്‍ നായകളെ അണിയിച്ചൊരുക്കുന്നതില്‍ വിരുതന്മാരാണ്. എന്നാല്‍ മുംബൈ സ്വദേശിയായ ഷായ് ദിവാനും ഇഷ്ടമാണ് തന്റെ നായയെ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളില്‍ അണിയിച്ചൊരുക്കാന്‍, അതും പോരാഞ്ഞിട്ട് അവള്‍ നായുടെ ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്യും. അടിമുടി മോഡേണായ ഷായിയുടെ സ്‌കൈ എന്ന നായക്കിപ്പോള്‍ നിറയെ ആരാധകരുണ്ട്.

തെരുവില്‍ നിന്ന് ഒരു വര്‍ഷം മുന്‍പാണ് ഷായിക്ക് സ്‌കൈയെ ലഭിക്കുന്നത്. അന്നു മുതല്‍ പൊന്നുപോലെയാണ് സ്‌കൈയിനെ പതിമൂന്നുകാരിയായ ഷായ് വളര്‍ത്തുന്നത്. സ്‌കൈയോടുള്ള സ്‌നേഹം മൂത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഒരു അക്കൌണ്ട് തുടങ്ങുകയും ചെയ്തു.

സ്‌കൈയ്ക്ക് വേണ്ടി പുറത്തു നിന്നും വസ്ത്രങ്ങള്‍ വാങ്ങാറില്ല. വീട്ടിലുള്ള വസ്ത്രങ്ങള്‍ ഷായി തന്നെ ഡിസൈന്‍ ചെയ്‌തെടുക്കുകയാണ് പതിവ്. എപ്പോഴും വളരെ കൂളായിട്ടാണ് സ്‌കൈ ഫോട്ടോക്ക് പോസ് ചെയ്യുന്നതെന്നാണ് ഷായിയുടെ അഭിപ്രായം.

സ്‌കൈയുടെ മോഡേണ്‍ വേഷങ്ങള്‍ കാണാം

skye-dog3skye-dog8Skye-dog1skye-dog2

shortlink

Post Your Comments


Back to top button