International

ബാഗിനുള്ളില്‍ കുട്ടിയെ കടത്താന്‍ ശ്രമിച്ച യുവതി വിമാനത്താവളത്തില്‍ പിടിയില്‍

ഇസ്താംബൂള്‍: യാത്രാവിമാനത്തില്‍ ഹാന്‍ഡി ലഗേജില്‍ കുട്ടിയെ ഒളിപ്പിച്ചുകടത്തിയ യുവതി അറസ്റ്റില്‍. ഇസ്താംബൂളില്‍ നിന്ന് പാരീസിലേക്ക് പുറപ്പെട്ട വിമാനം ചാള്‍സ് ഡി ഗല്ലി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷമാണ് യുവതിയുടെ അറസ്റ്റ് ഫ്രഞ്ച് പോലീസ് രേഖപ്പെടുത്തിയത്.

യുവതി കയ്യില്‍ കരുതിയിരുന്ന ബാഗ് അനങ്ങുന്നത് ശ്രദ്ധിച്ച സഹയാത്രികര്‍ ക്യാബിന്‍ ക്രൂ മെമ്പര്‍മാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ വിവരം വിമാനത്താവളത്തില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയെ ബാഗില്‍ കണ്ടെത്തുകയായിരുന്നു.

രണ്ടുവയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കേണ്ടതില്ലെന്ന സാഹചര്യത്തിലും കുട്ടിയെ ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് എന്തിനാണെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടിയെ യൂറോപ്പിലേക്ക് കടത്താനായിരുന്നു യുവതി ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയും താനും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിലും യുവതി പരാജയപ്പെട്ടു.

shortlink

Post Your Comments


Back to top button