തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് വിദേശ മദ്യഷാപ്പില്‍ നിന്നും പണം തിരിമറി നടത്തി എന്ന് മന്ത്രി സി എന്‍ ബാലകൃഷണനെതിരെ ആരോപണം.തൃശൂര്‍ വിജിലന്‍സ് കോടതി മന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂരിലെ വിദേശ മദ്യ ഷോപ്പില്‍ നിന്ന് ഒരു ലക്ഷം രൂപ മന്ത്രിയുടെ ഓഫീസിലേക്ക് തിരിമറി നടത്തിയതായാണ് പരാതി.പൊതു പ്രവര്ത്തകന് ജോര്‍ജ് വട്ടുകുളം ആണ് പരാതി നല്‍കിയത് .
കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന അന്വേഷണത്തിന്റെ പരിധിയില്‍ ഈ പരാതിയും ഉള്‍പ്പെടുത്തിയാണ് അന്വേഷണം നടത്തേണ്ടത് എന്നാണു ഉത്തരവ്. അടുത്തമാസം നാലാം തീയതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജഡ്ജി എസ്.എസ്.വാസന് വിജിലന്‍സ് ഡയറക്ടറോട് ഉത്തരവിട്ടിരിക്കുന്നത്.
Post Your Comments