ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആറാമത് ഗതിനിര്‍ണ്ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ് 1 എഫ് വിക്ഷേപിച്ചു. അമേരിക്കയുടെ ജി.പി.എസ് സംവിധാനത്തിന് ഇന്ത്യന്‍ ബദലെന്ന നിലയ്ക്കാണ് ഐ എസ് ആര്‍ ഒ പി.എസ്.എല്‍.വി സി32 വിക്ഷേപിച്ചത്. ഇന്ന് വൈകിട്ട് നാല് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെസ് സെന്റില്‍ നിന്നായിരുന്നു വിക്ഷേപണം.
ചൊവ്വാഴ്ചയാണ് 54 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. വൈകിട്ട് നാല് മണിക്ക് കൗണ്ട് ഡൗണ്‍ പൂര്‍ത്തിയായതോടെ പി.എസ്.എല്‍.വി ബഹിരാകാശത്തേക്ക് കുതിച്ചു. 20 മിനിട്ടിനുള്ളില്‍ വിക്ഷേപണം പൂര്‍ത്തിയാകും. പത്ത് വര്‍ഷം കാലാവധി പറയുന്ന ഐ.ആര്‍.എന്‍.എസ്.എസ് 1 എഫിന് 1425 കിലോഗ്രാം ഭാരമാണുള്ളത്.
തദ്ദേശ നാവിഗേഷന്‍ സംവിധാനത്തില്‍ അമേരിക്കയുടെ ജി.പി.എസിനോട് കിടപിടിക്കുന്ന മുന്നേറ്റമാണ് ഐ എസ് ആര്‍ ഒ ലക്ഷ്യംവെയ്ക്കുന്നത്. ഇതിന് മുമ്പ് ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റ്ലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായി അഞ്ച് ഗതിനിര്‍ണ്ണയ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു. ആറാമത്തെ ഉപഗ്രഹത്തോടെ പ്രവര്‍ത്തനം സുഗമമാക്കാമെന്നാണ് ഐ എസ് ആര്‍ ഒ ശാസ്ത്ര ടീം ലക്ഷ്യം വെയ്ക്കുന്നത്.
Post Your Comments