India

3.4 ലക്ഷം രൂപ വായ്പ്പയെടുത്ത കര്‍ഷകന് പോലീസ് മര്‍ദ്ദനം

തഞ്ചാവൂര്‍: തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ബാങ്കില്‍ നിന്ന് 3.4 ലക്ഷം രൂപ വായ്പ്പയെടുത്ത കര്‍ഷകനെ പോലീസും വായ്പ്പ പിരിവുകാരനും ചേര്‍ന്ന് തല്ലിച്ചതച്ചു. ട്രാക്ടര്‍ വാങ്ങുന്നതിനായി പണം വായ്പ്പയെടുത്ത കര്‍ഷകനായ ജി.ബാലനെയാണ് പോലീസ് മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

2011-ല്‍ 3.4 ലക്ഷം രൂപയാണ് തങ്ങള്‍ വായ്പ്പയെടുത്തത്. പലിശയടക്കം 4.1 ലക്ഷം രൂപ ഇതിനോടകം തന്നെ അടച്ചിട്ടുണ്ട്. വിളവെടുപ്പ് നടക്കാത്തതിനാല്‍ അവസാന രണ്ടുമാസത്തെ പലിശയടയ്ക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിരുന്നില്ലെന്നും ബാലന്റെ ഭാര്യ പറഞ്ഞു. കോടികള്‍ വായ്പ്പയെടുത്ത വിജയ് മല്യ രക്ഷപ്പെട്ടു. തങ്ങളെ പോലുള്ള പാവങ്ങളെ മാത്രമാണ് എല്ലാവരും പീഡിപ്പിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

കൃഷിയില്‍ വിളവെടുപ്പ് നടക്കാത്തതിനാലാണ് ബാലന് രണ്ടുമാസമായി പലിശയടയ്ക്കാന്‍ സാധിക്കാതിരുന്നത്. പലിശയടയ്ക്കാതിരുന്നതിനാല്‍ ബാങ്ക് ഇവരുടെ ട്രാക്ടര്‍ ജപ്തി ചെയ്തു കൊണ്ടുപോവുകയും ചെയ്തു. ബാലന്റെ ട്രാക്ടര്‍ കണ്ടുകെട്ടുന്നതിനും കോടതി ഉത്തരവിട്ടിരുന്നുവെന്നും വായ്പ്പ പിരിവുകാരന് സംരക്ഷണം ഒരുക്കുന്നതിനാണ് പോലീസ് പോയതെന്നും ഐ.ജി. സെന്താമരൈ കണ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button