ന്യൂഡല്‍ഹി : സര്‍ക്കാര്‍ പരസ്യങ്ങള്‍ കരാര്‍ നല്‍കിയതില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ആന്റി കറപ്ഷന്‍ ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ മുകേഷ് കുമാര്‍ മീണ. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മീണ.
ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങിന്റെ നിയമനം സംബന്ധിച്ച് ഡയറക്ടറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റിക്ക് കൊടുക്കേണ്ട ഉത്തരവിന്റെ പകര്‍പ്പ് സംബന്ധിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
രാജ്യത്തെ പൗരന്‍മാരുടെ ക്ഷേമത്തിനായി സംഘടിപ്പിക്കുന്ന പരിപാടികള്‍, സര്‍ക്കാരിന്റെ സന്നദ്ധത പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചും ഡി.ഐ.പിയെ വേണ്ടരീതിയില്‍ അറിയിച്ചിരുന്നില്ലെന്ന് എ.സി.ബി.ജോയിന്റ് കമ്മീഷണര്‍ മുകേഷ് കുമാര്‍ മീണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആം ആദ്മി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള പോരാട്ടമാണ് തന്നെ ഈ സ്ഥാനത്തെത്തിച്ചതെന്നും, അഴിമതിയ്‌ക്കെതിരെ പോരാടാന്‍ ആം ആദ്മി സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നും മീണ വ്യക്തമാക്കി
Post Your Comments