NewsInternational

പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ, നിഖാബ് എന്നിവ നിരോധിക്കാന്‍ ഈജിപ്റ്റ

കെയ്‌റോ: ഈജിപ്തില്‍ പൊതുസ്ഥലങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്ക് വരുന്നു. ഇത് സംബന്ധിച്ച കരട് പാര്‍ലമെന്റ് തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്. മുസ്ലിം ഭൂരിപക്ഷമുള്ള ഈജിപ്തില്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ, നിഖാബ്, തുടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് സാധാരണമാണ്. ഇതിനെതിരെയാണ് പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇത്തരം വസ്ത്രം ധരിക്കരുതെന്ന് നിയമം വരുന്നത്.

ഈ നിയമത്തെ അനുകൂലിയ്ക്കുന്ന അല്‍-അസര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അമ്‌ന നോസീറയുടെ വാക്കുകള്‍ പ്രകാരം ഇത്തരം വസ്ത്രങ്ങള്‍ ഇസ്ലാം പാരമ്പര്യമല്ലെന്നും ഇത് ജൂതമത്തില്‍ നിന്നും വന്നതാണെന്നും പറയുന്നു. ഖുറാനില്‍ തല മറയ്ക്കാനേ പറയുന്നുള്ളൂ, മുഖം മറയ്ക്കാന്‍ പറയുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി.

നേരത്തേ തന്നെ കെയ്‌റോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ വിദ്യഭ്യാസസ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇത്തരം വസ്ത്രങ്ങള്‍  നിരോധിച്ചിരുന്നു. നിഖാബ് അടക്കമുള്ള വസ്ത്രങ്ങള്‍ രോഗികളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞാണ് ഈ നീക്കം

shortlink

Post Your Comments


Back to top button