NewsIndia

വ്യാജ മദ്യം നിര്‍മ്മിക്കുന്നവര്‍ക്ക് വധശിക്ഷ ! എവിടെയെന്നല്ലേ….

പാറ്റ്‌ന: മദ്യം നിരോധിക്കുന്ന കാര്യത്തില്‍ മാത്രമല്ല വ്യാജ മദ്യം നിര്‍മ്മിക്കുന്നവര്‍ക്കും കുരുക്കു വീഴ്ത്താന്‍ തായാറായി ബീഹാര്‍ സര്‍ക്കാര്‍. വ്യാജ മദ്യം നിര്‍മിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്ല് ഉടന്‍ പാസാക്കാനാണ് ബീഹാര്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം. ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന മദ്യനിരോധനത്തിന് പിന്നാലെയായിരിക്കും വധശിക്ഷ നല്‍കുന്ന നിയമ നിര്‍മാണമുണ്ടാകുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബജറ്റ് സമ്മേളനത്തില്‍ തന്നെ നിയമനിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതേ സമയം മദ്യ വില്‍പ്പന നടത്തുന്നവരുടെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ പാലുല്‍പ്പന്നങ്ങള്‍ വില്‍ക്കാനും പദ്ധതിയിടുന്നുണ്ട്. വീടുകള്‍ തോറും മദ്യം ഉപേക്ഷിക്കാനുള്ള ബോധവല്‍ക്കരണ പ്രചാരണ സ്വയംസഹായ സംഘങ്ങള്‍ വഴിയും സ്‌കൂളുകള്‍ വഴിയും പ്രചരിപ്പിക്കാനും തീിരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും വനിതാ സംഘടനകള്‍ നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് നിതീഷ് കുമാര്‍ ഇവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. മദ്യത്തിന്റെ ഉപഭോഗം മൂലം കഷ്ടതകള്‍ അനുഭവിക്കുന്നത്  സ്ത്രീകളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വ്യാജ മദ്യം നിര്‍മ്മിക്കുന്നവര്‍ക്കെതിരെ വധശിക്ഷ നല്‍കുന്ന നിയമം കൊണ്ടുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button