NewsIndia

2016 ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്

 

 

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് നടക്കും. ഇന്ത്യയില്‍ ഭാഗികമായി മാത്രമേ ഗ്രഹണം ദൃശ്യമാകൂ. സൂര്യോദയത്തിലാണ് ഇന്ത്യയില്‍ ഗ്രഹണം നടക്കുക. പുലര്‍ച്ചെ 6.30 മുതല്‍ 10.05 വരെ ഇന്ത്യയില്‍ ഗ്രഹണം കാണാം. സൂര്യന്‍ നേരത്തെ ഉദിക്കുന്നതിനാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റിടങ്ങളില്‍ ഗ്രഹണത്തിന്റെ മനോഹര ദൃശ്യങ്ങള്‍ കാണാനുള്ള സാധ്യത കുറവാണ്.

രാവിലെ 7.27നായിരിക്കും ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുന്നത്.കാഴ്ചവൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ നഗ്‌ന നേത്രങ്ങള്‍ കൊണ്ട് ഒരിക്കലും ഗ്രഹണം വീക്ഷിക്കരുതെന്നും ആവശ്യമായ സുരക്ഷാ മുന്നൊരുക്കങ്ങള്‍ എടുക്കണമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Post Your Comments


Back to top button