ജിദ്ദ: മൊബൈല്‍ ഉപകരണങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും വില്‍പ്പന, റിപ്പയര്‍ എന്നീ ജോലികള്‍ പൂര്‍ണമായും തദ്ദേശവല്‍കരിച്ച് സൗദി തൊഴില്‍ മന്ത്രി ഡോ. മുഫ്റിജ് സഅദ് അല്‍ഹഖബാനി ഉത്തരവിറക്കി. മൊബൈല്‍ ഷോപ്പുകള്‍ തദ്ദേശവല്‍ക്കരിക്കുമെന്ന തീരുമാനം ഈ രംഗത്ത് ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കനത്ത പ്രഹരമായി.
മൊബൈല്‍ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മറ്റ് ജോലികളിലേക്ക് മാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ആറ് മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് പത്തുമുതലാണ് ഇത് ആരംഭിക്കുക. മൊബൈല്‍ സ്ഥാപനങ്ങള്‍ തങ്ങളുടെ വില്‍പ്പന, റിപ്പയര്‍ തസ്തികകള്‍ ജൂണ്‍ ആറിനകം അമ്പത് ശതമാനത്തില്‍ കുറയാതെയും സെപ്തംബര്‍ രണ്ടിനകം പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കണമെന്നും മന്ത്രിയുടെ ഉത്തരവ് നിഷ്‌കര്‍ഷിക്കുന്നു.
തൊഴില്‍ മന്ത്രിയുടെ പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ മൊബൈല്‍ വില്‍പനക്കാരും റിപ്പയര്‍ ജോലിക്കാരുമായി വനിതകള്‍ ഉള്‍പ്പെടെയുള്ള സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ. വാണിജ്യ – വ്യവസായ മന്ത്രാലയം, തദ്ദേശ ഭരണ മന്ത്രാലയം, ഐ.ടി മന്ത്രാലയം എന്നിവയുടെ സഹകരണത്തോ ടെയാണ് ഇത് നടപ്പിലാക്കുന്നതെന്ന് തൊഴില്‍ മന്ത്രി തൊഴില്‍ മന്ത്രി അല്‍ഹഖബാനി വ്യക്തമാക്കി.
തൊഴില്‍ തേടുന്ന സൗദി പൌരന്മാര്‍ക്ക് അഭിലഷണീയമായ രംഗം എന്നതിന് പുറമേ സാമൂഹ്യ, സുരക്ഷാ പ്രാധാന്യം കൂടി കണക്കിലെടുത്താണ് മൊബൈല്‍ രംഗം സ്വദേശവല്‍കരിക്കുന്നത്. ഇതുകൂടാതെ ഈ രംഗത്തെ ബീനാമി സമ്പ്രദായം അവസാനിപ്പിക്കുക എന്നത് കൂടി അധികൃതര്‍ ലക്ഷ്യമാക്കുന്നു.
സമ്പൂര്‍ണ മൊബൈല്‍ തദ്ദേശവല്‍കരണം സുഗമമായി നടപ്പിലാക്കുന്നതിന് ഗവണ്‍മെന്റിന്റെ പ്രൊഫഷണല്‍ ആന്‍ഡ് ടെക്നിക്കല്‍ ട്രെയിനിംഗ് സ്ഥാപനം ആവശ്യമായ ഏര്‍പ്പാടുകള്‍ കൈക്കൊണ്ടതായും തൊഴില്‍ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
Post Your Comments