സിയോള്‍: സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികളുടെ ചരിത്രം തന്നെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തവുമായി ദക്ഷിണകൊറിയന്‍ ശാസ്ത്രജ്ഞര്‍. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഒരു ആഴ്ച ചാര്‍ജ് നീണ്ടു നില്‍ക്കും എന്നാണ് റിപ്പോര്‍ട്ട്. സോളിഡ് ഓക്‌സിഡ് ഫ്യൂവല്‍ സെല്‍ എന്നാണ് പുതിയ ബാറ്ററിയുടെ പേര്. ഇതിന്റെ മിനിയേച്ചര്‍ പതിപ്പ് അവതരിപ്പിച്ചു. പോവ്വങ്ങ് യുണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (പോസ്‌ടെക്ക്) ആണ് ഈ ഗവേഷണത്തിന് പിന്നില്‍. ഇപ്പോള്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററികള്‍ക്ക് പകരം ഇത് ഉപയോഗിക്കാന്‍ കഴിയും എന്നാണ് ഗവേഷകര്‍ പറയുന്നത്. ഫോണിന് പുറമേ ഡ്രോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയ ചെറിയ ഇലക്ട്രിക്ക് ഉപകരണങ്ങളിലും ഈ ബാറ്ററി ഉപയോഗിക്കാന്‍ പറ്റും എന്ന് ഇവര്‍ ഉറപ്പ് നല്‍കുന്നു. ഡ്രോണുകളിലും മറ്റും ഉപയോഗിക്കാം എന്നത് പ്രകൃതിക്ഷോഭം പോലുള്ള സ്ഥിതിവിശേഷങ്ങളില്‍ ഉപകാരപ്പെടും എന്നാണ് വിദഗ്ധര്‍ ഈ ബാറ്ററിയുടെ ഗുണമായി പറയുന്നത്. മൂന്നാം ജനറേഷന്‍ സെല്ലുകള്‍ എന്നാണ് ഈ ബാറ്ററിയെ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ ഇതിന് നല്‍കിയിരിക്കുന്ന പേര് എസ്.ഒ.എഫ്.സി എന്നും.
Post Your Comments