ന്യൂഡല്‍ഹി: സാമ്പത്തികക്രമക്കേട് നടത്തിയെന്നാരോപിച്ച് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത മദ്യവ്യവസായി വിജയ് മല്യ രാജ്യം വിട്ടെന്ന് സൂചന. മല്യയെ രാജ്യം വിടാനനുവദിക്കരുതെന്നാവശ്യപ്പെട്ട് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള പതിനേഴോളം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീല്‍ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് മല്യ രാജ്യംവിട്ടെന്നും ഇപ്പോള്‍ അദ്ദേഹം ലണ്ടനിലാവാമെന്നും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചത്.
മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയതു വഴി 7000 കോടിയോളം രൂപ എസ്.ബി.ഐ യടക്കം പതിനേഴോളം ബാങ്കുകള്‍ക്ക് തിരിച്ച് കിട്ടാനുണ്ട്.
മല്യ തന്റെ ഉടമസ്ഥതയിലുള്ള കിങ് ഫിഷര്‍, ബ്രിട്ടീഷ് മദ്യക്കമ്പനി ഡിയാജിയോക്ക് വില്‍പന നടത്തുകയും യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ഇതുവഴി കിട്ടിയ 515 കോടി രൂപ തിങ്കളാഴ്ച ബംഗ്‌ളൂരുവിലെ ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ മരവിപ്പിച്ചിരുന്നു.
Post Your Comments