International

30,000 അടി ഉയരത്തില്‍ വച്ച് മദ്യപന്‍ വിമാനത്തിന്റെ വാതില്‍ തുറന്നു

ലണ്ടന്‍: കുടിച്ച് ലക്കുകെട്ട യാത്രികന്‍ 30,000 അടി ഉയരത്തില്‍ വച്ച് വാതില്‍ തുറന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി താഴെയിറക്കി. മരാക്കെച്ചില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എ.320 വിമാനമാണ് നിലത്തിറക്കിയത്.

30 വയസ്സുള്ള യാത്രികനാണ് അബദ്ധം കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിമാനം പറന്നുയരുന്നതുവരെ ഇയാള്‍ പ്രശ്‌നമൊന്നും ഉണ്ടാക്കിയിരുന്നില്ല. വിമാനം ആകാശപാതയിലെത്തി മിനിറ്റുകള്‍ക്ക് ശേഷം സീറ്റില്‍ നിന്നും എഴുന്നേറ്റ യുവാവ് ബഹളമുണ്ടാക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കാമുകി തടയാന്‍ ശ്രമിച്ചെങ്കിലും യുവാവ് ഇവരെ തള്ളിയിട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തുടര്‍ന്ന് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യുവാവ് ശ്രമിച്ചതോടെ മറ്റ് യാത്രക്കാര്‍ ഇടപെട്ടു. വിമാനം ഉടന്‍ തന്നെ വിമാനം ഫ്രാന്‍സില്‍ ഇറക്കി. യുവാവിനെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

shortlink

Post Your Comments


Back to top button