NewsIndia

ഫുഡ് പാര്‍ക്കിനും സി.ഐ.എസ്. എഫ് സുരക്ഷ

ന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാം ദേവിന്റെ ഹരിദ്വാറിലെ ഭക്ഷ്യ പാര്‍ക്കിന് കേന്ദ്ര വ്യവസായിക സുരക്ഷാസേനയുടെ മുഴുവന്‍സമയ സംരക്ഷണം. ഇന്‍ഫോസിസ്‌പോലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഇത്തരം സംരക്ഷണമുള്ളത്. 35 സായുധ സൈനികര്‍ അടങ്ങിയ സംഘത്തിന്റെ വിന്യാസച്ചെലവ് രാംദേവിന്റെ പതജ്ഞലി ഗ്രൂപ് വഹിക്കുമെന്ന് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ സുരേന്ദര്‍ സിങ് പറഞ്ഞു.
2008ലെ മുംബൈ ആക്രമണത്തത്തെുടര്‍ന്നാണ് സ്വകാര്യമേഖലയില്‍ ഇത്തരം സുരക്ഷാസംവിധാനം അനുവദിക്കാന്‍ തുടങ്ങിയത്. പ്രതിവര്‍ഷം 40 ലക്ഷം രൂപയാണ് സുരക്ഷാസേനക്ക് ഇടപാടുകാരന്‍ അടക്കേണ്ടത്. അവര്‍ക്കുള്ള ക്യാമ്പ്, ആയുധങ്ങള്‍, വാഹനം എന്നിവ ഇടപാടുകാരന്‍തന്നെ ഒരുക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button