പാറ്റ്‌ന: കൊലക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന മുന്‍ എം.പി. മുഹമ്മദ് ഷഹാബുദീനുമായി ജയിലില്‍ സദ്യയുണ്ട ബിഹാര്‍ മന്ത്രി വിവാദത്തില്‍.
നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യ മന്ത്രി അബ്ദുള്‍ ഗഫൂറും മറ്റൊരു എം.എല്‍.എയും മാര്‍ച്ച് ആറിന് സഹാബുദീനെ ജയിലില്‍ സന്ദര്‍ശിച്ചതിന്റേയും ഒപ്പമിരുന്ന ഭക്ഷണം കഴിക്കുന്നതിന്റേയും വീഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ മുന്‍ സഹപ്രവര്‍ത്തകനായിരുന്നഷഹാബുദീനെ വെറുതേ സന്ദര്‍ശിച്ചതേ ഉള്ളുവെന്നു പറഞ്ഞ് അബ്ദുള്‍ ഗഫൂര്‍ തന്റെ നടപടിയെ ന്യായീകരിച്ചു.
Post Your Comments