Gulf

അമിത വേഗക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി

റിയാദ്: അമിത വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ സൗദിയില്‍ നടപടി കര്‍ശനമാക്കുന്നു. ഇത്തരക്കാര്‍ക്ക് ഇനിമുതല്‍ ട്രാഫിക് വിഭാഗത്തിന്റെ സേവനങ്ങള്‍ ലഭിക്കില്ല. കൂടാതെ വാഹന ഉടമ ട്രാഫിക് അതോറിറ്റിക്ക് മുമ്പില്‍ നേരിട്ട് ഹാജരാവുകയും വേണം. അല്ലാത്തപക്ഷം രേഖ പുതുക്കല്‍, എക്‌സിറ്റ് റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് തുടങ്ങിയ സേവനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തും.

മണിക്കൂറില്‍ 160 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നവരാണ് നടപടികള്‍ക്ക് വിധേയരാകുക. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നവരുടെ ട്രാഫിക് പിഴ ബാങ്ക് വഴി അടയ്ക്കാനും സാധിക്കില്ല. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ട്രാഫിക് വിഭാഗം നിയമലംഘനം അറിയിച്ചുകൊണ്ടുള്ള സന്ദേശം മൊബൈലില്‍ അയയ്ക്കും. ഇത് ലഭിച്ചാലുടന്‍ ഉടമ ട്രാഫിക് അതോറിറ്റിക്ക് മുമ്പാകെ ഹാജരാകണം.

വിദേശികളാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഇഖാമ പുതുക്കി നല്‍കാതിരിക്കല്‍, എക്‌സിറ്റ് റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് തുടങ്ങിയ സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും. ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെട്ടാണ് നിയമനടപടികള്‍ സ്വീകരിക്കുക. സൗദി ട്രാഫിക് വിഭാഗം വക്താവ് കേണല്‍ ഡോ.അലി അല്‍ റഷീദ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button