NewsInternational

ഐ ഫോണും ബൈക്കും വാങ്ങാന്‍ യുവാവ് കാണിച്ച തന്ത്രം

ബീജിംഗ്: ഐ ഫോണും ബൈക്കും വാങ്ങാന്‍ പതിനെട്ടു ദിവസം മാത്രമായ മകളെ പിതാവ് സോഷ്യല്‍മീഡിയാ സൈറ്റിലൂടെ വിറ്റു. ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലെ ടോങ്യാനിലുള്ള പത്തൊമ്പതുകാരനായ യുവാവാണ് മകളെ വിറ്റത്. ക്യുക്യു എന്ന സോഷ്യല്‍മീഡിയാ സൈറ്റിലൂടെ മകളെ വിറ്റതിലൂടെ 23,000 യുവാനാണ് ഇയാള്‍ക്കു ലഭിച്ചത്.

ഇയാളുടെ ഭാര്യക്കു പത്തൊമ്പതു വയസാണു പ്രായം. ഇരുവരും കുട്ടികള്‍ വേണ്ട എന്നു തീരുമാനിച്ചിരിക്കേയാണ് യുവതി ഗര്‍ഭിണിയായത്. കുട്ടി ജനിച്ചതില്‍ യുവാവ് മനോവിഷമത്തിലായിരുന്നു. ഒരു യുവതിയാണ് സോഷ്യല്‍മീഡിയയിലൂടെ കുട്ടിയെ വാങ്ങിയത്. തുടര്‍ന്ന് ഈ യുവതി പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ വിറ്റതിന്റെ പേരില്‍ യുവാവിന് രണ്ടര വര്‍ഷംവരെ തടവുശിക്ഷ ലഭിച്ചേക്കാമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Post Your Comments


Back to top button