തൃശൂര്‍: തൃശൂര്‍ അയ്യന്തോളില്‍ ഫ്‌ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാമുകി അറസ്റ്റില്‍. ഗുരുവായൂര്‍ വല്ലശേരി സ്വദേശിനി ശാശ്വതി(36) ആണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് വി.എ. റഷീദിന്റെ കാമുകിയാണ് ശാശ്വതി.
ഷൊര്‍ണൂര്‍ ലതനിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന്‍ സതീശന്‍ കഴിഞ്ഞആഴ്ച്ചയാണ് ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ടത്. യുവതിയുടെ മറ്റൊരു കാമുകനായ കൊടകര വാസുപുരം സ്വദേശി മാങ്ങാറി വീട്ടില്‍കൃഷ്ണപ്രസാദിനെ(32) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശാശ്വതി മൂന്നുപേരുമായും അവിഹിത ബന്ധത്തിലാണെന്ന് ഇവര്‍ക്കു പരസ്പരം അറിയാമായിരുന്നു. യുവതിയുമായി കഴിഞ്ഞദിവസം മൂന്നു പേരും ഒന്നിച്ചാണ് അയ്യന്തോളിലെ ഫ്‌ളാറ്റിലെത്തിയത്. ഇവിടെവച്ച് മദ്യപിക്കുന്നതിനിടെ ശാശ്വതിയെച്ചൊല്ലി തര്‍ക്കമുണ്ടായി. റഷീദുമായി ശാശ്വതിക്ക് അടുത്തബന്ധമുണ്ടായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമായത്.
കഴിഞ്ഞമാസം ശാശ്വതിയും റഷീദും മറ്റു രണ്ടുപേരും കൊടൈക്കനാലില്‍ പോയിരുന്നു. ഇവിടെവെച്ചുണ്ടായ സംഭവത്തിന്റെ പേരിലായിരുന്നു തര്‍ക്കം തുടങ്ങിയത്. കൃഷ്ണപ്രസാദും റഷീദും ചേര്‍ന്ന് സതീഷിനെ മര്‍ദിക്കുകയായിരുന്നു. അവശനിലയിലായിരുന്ന സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്ന ഫ്‌ളാറ്റില്‍ യുവതിയും മൂന്നു യുവാക്കളും ഇടയ്ക്കിടെ ഒത്തുകൂടാറുണ്ടായിരുന്നു. ഇടയ്ക്കു റഷീദും ശാശ്വതിയും മാത്രമായും വരാറുണ്ടായിരുന്നു. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് റഷീദും കൂട്ടുകാരും ഈ ഫ്‌ളാറ്റെടുത്തതെന്നാണ് സൂചന. വേറെയും യുവതികള്‍ ഇവിടെ വരാറുണ്ടെന്നും സൂചനയുണ്ട്. കൃഷ്ണപ്രസാദിനെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത്. റഷീദിന്റെ പേരിലാണ് ഫ്‌ളാറ്റ് വാടകയ്ക്കെടുത്തിരുന്നത്.
Post Your Comments