Alpam Karunaykku VendiNews

ഒരു സെന്റിന് വേണ്ടി ദുരിതവും പേറി ഒരു ജന്മം

        ഇത്‌ സുലോചനയമ്മ.സെക്രട്ടറിയേറ്റ് മുന്‍പില്‍ കുടില്‍കെട്ടിയും പട്ടിണി കിടന്നും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിയ്ക്കുന്നവരില്‍ നിന്നുമാറി ഒരു മരത്തിന്‍റെ ഇത്തിരിവട്ടത്തണലില്‍ നീതിയ്ക്ക് വേണ്ടി കാത്തുകിടക്കുന്ന ഒരു അമ്മ.55 വയസ്സ്‌ കഴിഞ്ഞിരിക്കുന്നു.

     സുലോചനാമ്മയുടെ ജീവിതം മാറ്റി മറിച്ച സംഭവം നടക്കുന്നത്‌ 2001 ലായിരുന്നു.തിരുവനന്തപുരം മുട്ടട ടി.കെ.ദിവാകരൻ റോഡിൽ ഒരു സെന്റ്‌ വസ്തുവുണ്ട്‌.അയല്‍വാസിയായ ‘പീരുക്കണ്ണ്‌’ ആ സ്ഥലം കയ്യേറി കിടപ്പാടം പോലും നഷ്ടപ്പെട്ട അവസ്ഥയിൽ നിയമസഹായം ആവശ്യപ്പെട്ടുകൊണ്ട്‌ സെക്രട്ടറിയേറ്റ്‌ പടിക്കൽ ഒരുപാട് തവണ കയറിയിറങ്ങി.


      എന്നാൽ ഫലം കാണതെ വന്നപ്പോൾ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ഇരുന്നു. അതിന്റെ തീർപ്പ്‌ 2012-ൽ ഉണ്ടായി.ഹൈക്കോടതിയിൽ സൗജന്യ നിയമ സഹായം ലഭ്യമാക്കാനും കയ്യേയക്കാരന്റെ കെട്ടിടത്തിന്റെ ഭാഗം നീക്കം ചെയ്യാനും ഉത്തരവായി.കോടതി ഉത്തരവ്‌ പ്രകാരം ഒരു മണിക്കൂറിനുള്ളിൽ നഗര സഭക്കാർ കയ്യേറ്റക്കാരനെ ഒഴിപ്പിച്ചു.

2
2


     അന്ന് ലഭിച്ച നീതി പക്ഷെ പിന്നീട് മാറിമറിഞ്ഞു.ഇന്നും സുലോചനാമ്മ സമരം തുടരുന്നു .മുഖ്യമന്ത്രിയടക്കമുള്ളവർ ചേർന്ന് അന്ന് നടത്തിയ കണ്ണിൽ പൊടിയിടൽ ചടങ്ങ്‌ കഴിഞ്ഞ്‌ കുറച്ചു മാസങ്ങൾക്കുള്ളിൽ മുൻ കയ്യേറ്റക്കാരൻ വീണ്ടും ആ ഭൂമി കയ്യേറി. ഉന്നത ഉദ്യോഗസ്ഥന്മാരെ കൂട്ടു പിടിച്ചും കൈക്കൂലി നൽകിയും അവർ ആ ഭൂമിയിൽ വീണ്ടും കെട്ടിടം പണിതു.
ആകെയുണ്ടായിരുന്ന ഇത്തിരി മണ്ണും പോയതോടെ കേറിക്കിടക്കാന്‍ ഇടമില്ലതായി.
ഇന്ന് സുലോചനാമ്മ സമരത്തിലാണ്‌.ഇത്രയും പൊള്ളുന്ന ചൂടിൽ ഒരു മരത്തണലിന്റെ കീഴിൽ അവർ അവരുടെ ചെറുവീടെന്ന സ്വപ്നവും പേറി നിയമത്തിന്റെ ഒരിറ്റ്‌ ദയയുടെ സാധ്യതയും കാത്തുകൊണ്ട്‌..

“സ്വന്തമായിട്ടുള്ള ഒരു സെന്റിലൊരു വീട്‌ വെയ്ക്കണം.അതിനാരും സമ്മതിക്കുന്നില്ല. ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല”.സുലോചനയമ്മ ഇങ്ങനെ പറയുമ്പോ നീതിനിര്‍വ്വഹണത്തിലെ നീതികേട് ആണ് വെളിപ്പെടുന്നത്.

   പ്രശ്നം പരിഹരിച്ചു എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തി ഒരു പ്രഹസനനാടകം മാത്രമാണ് നടന്നത്.മനുഷ്യാവകാശ പ്രവര്‍ത്തകരോ സ്ത്രീവിമോചനസംഘടനകളോ ആ വഴി വന്നില്ല.
നാല് വർഷമായി ഈ അമ്മ കടത്തിണ്ണകളിൽ ചുരുണ്ടു കൂടുന്നു.രാവിലെയുള്ള വെയിലിന്റെ കാഠിന്യം കഴിഞ്ഞാൽ രാത്രിയുടെ തണുപ്പ്‌.ദിവസം ഒരു നേരത്തെ ഭക്ഷണം മാത്രം.അതും രാത്രികാലങ്ങളിൽ ഹോട്ടൽ അടയ്ക്കാറാകുമ്പോള്‍ മിച്ചം വരുന്നവ പത്തുരൂപ വിലകൊടുത്ത് വാങ്ങുന്നത്.
          തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ വാഗ്ദാനപ്പെരുമഴയുമായി ഇറങ്ങുന്ന ഏതെങ്കിലും നേതാക്കള്‍ ഇവരെ ഒരുപക്ഷെ കണ്ടേയ്ക്കാം..ചിലപ്പോള്‍ കണ്ടിട്ടും കണ്ണടച്ചേയ്ക്കാം..കാരണം തങ്ങളുടെ സുവര്‍ണ്ണഭരണകാലത്തിന്റെ ചരിത്രനേട്ടങ്ങളായി ബഹുനില മന്ദിരങ്ങളും വിദേശനിക്ഷേപമൊഴുകുന്ന വന്‍കിടവ്യവസായസംരംഭങ്ങളും ഉയര്‍ത്തിക്കാനിയ്ക്കാനാണ് അവര്‍ക്ക് താല്പര്യം.അതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍പ്പെടാതെ അനാഥത്വത്തിന്റെ പൊള്ളുന്ന ചൂടില്‍ വാടുന്ന ഈ ജീവന് എന്തുവില.

shortlink

Related Articles

Post Your Comments

Related Articles


Back to top button