KeralaNews

ഏറെ വിവാദമുണ്ടാക്കിയ ടി. സിദ്ദിക്ക്-നസീമ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പായി; തെരെഞ്ഞടുപ്പ് ലക്ഷ്യമിട്ടെന്ന് സൂചന

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിക്കും ഭാര്യ നസീമയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായി. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്ന് കാട്ടി ഇരുവരുടെയും സംയുക്ത പ്രസ്താവന സിദ്ദിക്ക് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ‘മുന്‍ ഭാര്യ നസീമയുമായി വിവാഹമോചനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയിരിക്കുന്നു. കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, അഭ്യൂദയകാംക്ഷികളും, മാധ്യമപ്രവര്‍ത്തകരും, പൊതു സമൂഹവും അറിയുന്നതിലേക്കായി ഞങ്ങളുടെ സംയുക്ത പ്രസ്ഥാവന…’ ഇങ്ങനെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. എന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ സീറ്റ് ലക്ഷ്യമിട്ടാണ് സിദ്ദിക്കിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാന്‍സര്‍ ബാധിതയായ തന്നെയും മക്കളെയും ഉപേക്ഷിച്ച് ഒരു ഗള്‍ഫുകാരന്റെ ഭാര്യയെ സ്വന്തമാക്കിയ സിദ്ദിക്കിനെ കുറിച്ചുള്ള നസീമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് നിയമ യുദ്ധവും ഫേസ്ബുക്കിലൂടെ പരസ്പരം വിഴുപ്പലക്കലുകളുമായിരുന്നു. സിദ്ദിക്കിന്റെ പാര്‍ട്ടി അനുകൂലികളും നസീമ അനുകൂലികളും സംഭവം ഏറ്റെടുത്തതോടെ ഓണ്‍ലൈനില്‍ വിവാദം കൊഴുത്തു.

എന്നാലിപ്പോള്‍ തെരെഞ്ഞെടുപ്പ് അടുത്തതോടെ ഇത് തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കുമെന്ന് സിദ്ദിക്ക് ഭയക്കുന്നു. ഇതോടെ എത്രയും പെട്ടെന്ന് ഈ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കാന്‍ തുനിയുകയായിരുന്നു എന്നാണ് സൂചന. കുട്ടികളുടെ പഠനത്തിനും ഭാര്യയുടെ ചികിത്സയ്ക്കും വേണ്ട സഹായം നല്‍കാന്‍ തയ്യാറാണെന്ന് സിദ്ദിക്ക് അറിയിച്ചെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button