സ്ത്രീകളോടുള്ള സമീപനം വളരെ പോസിറ്റീവ് ആയിട്ടുള്ളതാണെന്നു സിപിഎം MP പി കെ ശ്രീമതി ടീച്ചര്‍ പാർലമെന്‍റില്‍ ഇന്ന് വിമൻസ് ഡേ സ്പെഷ്യൽ സെഷനിൽ പറഞ്ഞു. ലോകസഭയിൽ വനിതാംഗങ്ങൾക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിനു ആദ്യം തന്നെ നന്ദിയും സന്തോഷവും അറിയിക്കുന്നു. കഴിഞ്ഞ 2 വർഷം കൊണ്ട് ഒരു ചോദ്യം പോലും ചോദിക്കാതിരുന്ന സ്ത്രീകള്‍ക്ക് പോലും ഇന്ന് ഒരു അവസരം ലഭിച്ചതിൽ പ്രധാനമന്ത്രിക്കും സ്പീക്കർക്കും നന്ദി പറയുന്നു.
ഇന്ത്യയിലെ സ്ത്രീകളെപറ്റി പറയുകയാണെങ്കിൽ സാമൂഹ്യപരമായും രാഷ്ട്രീയപരമായും ഒക്കെ വളരെ പിന്നോക്കമാണ്. കേരള നിയമസഭയിൽ 5% സ്ത്രീകള്‍ പോലും ഇല്ലെന്നത് നാണക്കേട് ഉളവാക്കുന്നു എന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. ഝാൻസി റാണിയെക്കുറിച്ചും സുഭാഷ് ചന്ദ്രബോസിന്‍റെ INA യിൽ ചേര്‍ന്ന ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങിയ ധീര വനിതകളെകുറിച്ചും ഞങ്ങളുടെ നാട്ടിലെ ഉണ്ണിയാർച്ചയെക്കുറിച്ചും അഭിമാനം ആണ് ഉള്ളത്. 68 വർഷം കഴിഞ്ഞിട്ടും സ്ത്രീകളുടെ അവസ്ഥ അപമാനമാണ്.
12% മാത്രമേ സ്ത്രീകള്‍ ഉള്ളൂ. ബി ജെ പി ഗവണ്മെന്‍റ് ഇതിൽ കുറച്ചു കൂടി മെച്ചമാണ്. ഇതൊന്നും പോര വിദേശ രാജ്യങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കൂടുതലാണ്. രാജ്യസഭയിൽ പാസാക്കിയ 31% എന്നുള്ള ബിൽ പാസാക്കണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട്. ഈ മന്ത്രിസഭയുടെ കാലത്ത് തന്നെ അത് നടപ്പിലാക്കണം. മീനാക്ഷി ലേഖി, കിരൺ ഖേർ തുടങ്ങിയവരുടെ പ്രസംഗത്തെ പുകഴ്ത്തുകയും ചെയ്തു ശ്രീമതി ടീച്ചർ.
Post Your Comments