India

മകന്റെ മുന്നിലിട്ട് കൂട്ടമാനഭംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി

ബംഗളൂരു: മുപ്പത്തഞ്ചുകാരിയെ മകന്റെ മുന്നലിട്ട് കൂട്ടമാനഭംഗം ചെയ്തതായി പരാതി. ബംഗളൂരുവിലാണ് സംഭവം. പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നുപേരാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്ന് കാണിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കി. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പരാതിയിലുണ്ട്.

ഗ്രാമപഞ്ചായത്തംഗമായ സന്തോഷ് റെഡ്ഡി രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് മാനഭംഗപ്പെടുത്തിയതെന്ന് യുവതി പറയുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു.

പീഡനത്തിനിരയായ യുവതി ഭര്‍ത്താവുമായി പിരിഞ്ഞ് എച്ച്.എസ്.ആര്‍. ലേ ഔട്ടിലെ വീട്ടില്‍ മകനൊപ്പം കഴിയുകയാണെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണ്.

shortlink

Post Your Comments


Back to top button